Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി അക്കൗണ്ട്...

ബി.ജെ.പി അക്കൗണ്ട് തുറക്കില്ല -ഉമ്മന്‍ ചാണ്ടി

text_fields
bookmark_border
ബി.ജെ.പി അക്കൗണ്ട് തുറക്കില്ല -ഉമ്മന്‍ ചാണ്ടി
cancel

പുതുപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും ബി.ജെ.പി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിനും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തിയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തത്.

ബി.ജെ.പി ഒരു സീറ്റ് പോലും നേടില്ല. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകില്ല. മുന്നണി ഇത്തവണ കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ സീറ്റ് നേടും. യു.ഡി.എഫിന്‍റെ ഐക്യമാണ് തന്‍റെ ആത്മവിശ്വാസത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. അഥവാ ഐക്യമുന്നണി പരാജയപ്പെട്ടാൽ അതിന്‍റെ പൂർണ ഉത്തരവാദിത്തം തനിക്കായിരിക്കും. 

യു.ഡി.എഫിൻറെ വിജയം കാണുന്നതിനായി രണ്ട് ദിവസം കൂടി കാത്തിരിക്കാൻ ഉമ്മൻചാണ്ടി വി.എസിനോട് ആവശ്യപ്പെട്ടു. ബംഗാളിൽ എണീറ്റ് നിൽക്കാൻ സാധിക്കാത്ത സി.പി.എമ്മാണോ കേരളത്തിൽ യു.ഡി.എഫിനെ നിഷ്കാസിതനാക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ദേശീയ മാധ്യമങ്ങളുടെ വൻസംഘം തന്നെ പുതുപ്പള്ളിയിലെത്തിയിരുന്നു.

Show Full Article
TAGS:oommen chandy 
Next Story