Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരുക്കങ്ങൾ...

ഒരുക്കങ്ങൾ പൂർത്തിയായി; കേരളം നാളെ ബൂത്തിലേക്ക്

text_fields
bookmark_border
ഒരുക്കങ്ങൾ പൂർത്തിയായി; കേരളം നാളെ ബൂത്തിലേക്ക്
cancel

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസിര്‍ ഇ.കെ മാജി അറിയിച്ചു. പ്രശ്നബാധിത ബൂത്തുകളില്‍ വെബ് ക്യാമറ സ്ഥാപിച്ചുവെന്നും ഇ.കെ. മാജി അറിയിച്ചു.

തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ രാവിലെ എട്ടിന് തന്നെ അതാതു കേന്ദ്രങ്ങളിലെത്തി. 10  മണി  മുതലാണ് വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചത്. വോട്ടിംഗ് മെഷീനും വി വി പാറ്റ് (വോട്ട് സഥിരീകരണ യന്ത്രം) ഉള്ള ബൂത്താണെങ്കിൽ ആ ഉപകരണവുമാണ് വിതരണം ചെയ്തത്. ബാക്കിയുള്ള പോളിംഗ് സാമഗ്രികൾ സെക്ടറൽ ഓഫീസർമാർ അതത് ബൂത്തുകളിലെത്തിക്കും. വിവിധ ജില്ലകളിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കായി കാൻറീൻ, വാഹന പാർക്കിങ് സൗകര്യങ്ങൾ തയ്യാറാക്കി. വോട്ടെടുപ്പിന് ശേഷം സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ തിരികെ അതാത് കേന്ദ്രങ്ങളിൽ എത്തിക്കും.


സംസ്ഥാനത്ത് 80 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
മണ്ഡലങ്ങളും കേന്ദ്രവും: മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ-കാസര്‍കോട് ഗവ. കോളജ്.  കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ -കാഞ്ഞങ്ങാട് നെഹ്റു കോളജ്. പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍- കണ്ണൂര്‍ ചിന്മയ ടെക്നോളജി.   മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി -കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്കൂള്‍ . കല്‍പറ്റ-എസ്.ഡി.എം എല്‍.പി , കല്‍പറ്റ വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്, കോഴിക്കോട് സൗത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി -കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം. കൊണ്ടോട്ടി - മേലങ്ങാടി വി.എച്ച്.എസ്.എസ് മലപ്പുറം, ഏറനാട്, മഞ്ചേരി-മലപ്പുറം കോളജ്. നിലമ്പൂര്‍, വണ്ടൂര്‍-നിലമ്പൂര്‍ ഗവ. മാനവേദന്‍ വി.എച്ച്.എസ്.എസ്. പെരിന്തല്‍മണ്ണ, മങ്കട- പെരിന്തല്‍മണ്ണ ഗവ. പോളി. വേങ്ങര, വള്ളിക്കുന്ന്- തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്. തിരൂരങ്ങാടി- കെ.എം. മൗലവി അറബിക് കോളജ്. താനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍- തിരൂര്‍ എസ്.എസ്.എം  പോളി. തവനൂര്‍, പൊന്നാനി - പൊന്നാനി എ.വി ഹൈസ്കൂള്‍. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍-ഒറ്റപ്പാലം എല്‍.എസ്.എന്‍.ജി.എച്ച്. എസ്.എസ്, കോങ്ങാട്, മണ്ണാര്‍ക്കാട്-ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി. മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍- വിക്ടോറിയ കോളജ്. തരൂര്‍, നെന്മാറ, ആലത്തൂര്‍ -ആലത്തൂര്‍ ഗുരുകുലം എച്ച്.എസ്.എസ് ചേലക്കര-ചെറുതുരുത്തി ഗവ. ഹൈസ്കൂള്‍. കുന്നംകുളം- വടക്കാഞ്ചേരി ജി.ബി.എച്ച്.എസ്.എസ്. ഗുരുവായൂര്‍- ചാവക്കാട് എം.ആര്‍. രാമന്‍ മെമ്മോറിയല്‍ സ്കൂള്‍. മണലൂര്‍- ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ്.എസ്. വടക്കാഞ്ചേരി-തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ്. ഒല്ലൂര്‍, തൃശൂര്‍-തൃശൂര്‍ ഗവ. എന്‍ജിനീയറിങ്. നാട്ടിക-തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് ഇ.ഇ.ഇ. കയ്പമംഗലം, കൊടുങ്ങല്ലൂര്‍-പുല്ലൂറ്റ്  കെ.കെ.ടി.എം കോളജ.് ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളജ്. പുതുക്കാട്- ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളജ്. ചാലക്കുടി- ചാലക്കുടി കാര്‍മല്‍ എച്ച്.എസ്.എസ്  പെരുമ്പാവൂര്‍-പെരുമ്പാവൂര്‍ ഗവ. എച്ച്.എസ്.എസ്. അങ്കമാലി, ആലുവ-യു.സി കോളജ്. കളമശ്ശേരി, പറവൂര്‍- പറവൂര്‍ ശ്രീനാരായണ എച്ച്.എസ്.എസ്. വൈപ്പിന്‍- മട്ടാഞ്ചേരി ടി.ഡി.എച്ച്.എസ് ഒന്നാംനില. കൊച്ചി-മട്ടാഞ്ചേരി ടി.ഡി. ഗേള്‍സ് എല്‍.പി.എസ്. തൃപ്പൂണിത്തുറ-മഹാരാജാസ് കോളജ്. എറണാകുളം-എസ്.ആര്‍.വി ഹൈസ്കൂള്‍ ഓഡിറ്റോറിയം. തൃക്കാക്കര- എറണാകുളം ഗവ. ജി.എച്ച്.എസ് ഓഡിറ്റോറിയം. കുന്നത്തുനാട്-പെരുമ്പാവൂര്‍ ആശ്രമം എച്ച്.എസ്.എസ്. പിറവം-മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്കൂള്‍. മൂവാറ്റുപുഴ-നിര്‍മല എച്ച്.എസ്.എസ്. കോതമംഗലം-മാര്‍ അത്തനേഷ്യസ് കോളജ്.ദേവികുളം- മൂന്നാര്‍ ഗവ. വി.എച്ച്.എസ്.എസ്. ഉടുമ്പന്‍ചോല- നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍ എച്ച്.എസ്.എസ്. തൊടുപുഴ-ന്യൂമാന്‍ കോളജ് . ഇടുക്കി-പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍. പീരുമേട്-മേരിഗിരി ഇംഗ്ളീഷ് മീഡിയം എച്ച്.എസ്.എസ്. പാലാ-കോട്ടയം മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസ്. കടുത്തുരുത്തി- കോട്ടയം മഡോണ ഇംഗ്ളീഷ് മീഡിയം സ്കൂള്‍. വൈക്കം- കോട്ടയം ഹോളിഫാമിലി എച്ച്.എസ്. ഏറ്റുമാനൂര്‍- കോട്ടയം ഹോളിഫാമിലി എച്ച്.എസ്.എസ് ഓഡിറ്റോറിയം. കോട്ടയം- ബസേലിയസ് കോളജ് ഓഡിറ്റോറിയം. പുതുപ്പള്ളി-കോട്ടയം എം.ഡി സെമിനാരി എച്ച്.എസ്.എസ് ഓഡിറ്റോറിയം. ചങ്ങനാശ്ശേരി-എം.ഡി സെമിനാരി എച്ച്.എസ്.എസ് കിഴക്കേഭാഗം. കാഞ്ഞിരപ്പള്ളി-മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസ് ഓഡിറ്റോറിയം കിഴക്കേഭാഗം. പൂഞ്ഞാര്‍-കാഞ്ഞിരപ്പള്ളി മൗണ്ട് കാര്‍മല്‍ ടീച്ചര്‍ എജുക്കേഷന്‍ സെന്‍റര്‍ ഓഡിറ്റോറിയം. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്-തിരുവമ്പാടി ഗവ. എച്ച്.എസ്.എസ്. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ -എസ്.ഡി കോളജ്. തിരുവല്ല-മര്‍ത്തോമ കോളജ്. റാന്നി-സെന്‍റ് തോമസ് കോളജ്. ആറന്മുള-പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്. കോന്നി -എലിയറക്കല്‍ അമൃത വി.എച്ച്.എസ്.എസ്. അടൂര്‍-കേരള യൂനിവേഴ്സിറ്റി കോളജ് ടീച്ചേഴ്സ് എജുക്കേഷന്‍ സെന്‍റര്‍.കരുനാഗപ്പള്ളി -യു.പി സ്കൂള്‍. ചവറ-കരുനാഗപ്പള്ളി ടൗണ്‍ എല്‍.പി.എസ്. കുന്നത്തൂര്‍-ശാസ്താംകോട്ട ഗവ. എച്ച്.എസ്.എസ്. കൊട്ടാരക്കര, ചടയമംഗലം- കൊട്ടാരക്കര ഗവ. വി.എച്ച്.എസ്.എസ് ഫോര്‍ ബോയ്സ്. പത്തനാപുരം-സെന്‍റ് സ്റ്റീഫന്‍സ് എച്ച്.എസ്.എസ്. പുനലൂര്‍- പുനലൂര്‍ ഗവ. എച്ച്.എസ്.എസ്. കുണ്ടറ-തേവള്ളി ഗവ. മോഡല്‍ എച്ച്.എസ്.എസ് ഫോര്‍ ബോയ്സ്. കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍-സെന്‍റ് അലോഷ്യസ് എച്ച്.എസ്.എസ് ചിറയിന്‍കീഴ്, വര്‍ക്കല-നാലാഞ്ചിറ സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയം. ആറ്റിങ്ങല്‍-സര്‍വോദയ വിദ്യാലയ ലിറ്റ്ല്‍ഫ്ളവര്‍ ഓഡിറ്റോറിയം. നെടുമങ്ങാട്, വാമനപുരം- നാലാഞ്ചിറ സെന്‍റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. കഴക്കൂട്ടം-സര്‍വോദയ വിദ്യാലയ സെന്‍റ്പീറ്റേഴ്സ് ബ്ളോക് ഓഡിറ്റോറിയം. വട്ടിയൂര്‍ക്കാവ്, നേമം- മാര്‍ തിയോഫിലസ് ട്രെയ്നിങ് കോളജ്. കോവളം, തിരുവനന്തപുരം-മാര്‍ ബസേലിയസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം. അരുവിക്കര-നാലാഞ്ചിറ ജയ്മാത ഐ.ടി.സി. പാറശ്ശാല, കാട്ടാക്കട-മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം. നെയ്യാറ്റിന്‍കര-മാര്‍ ഇവാനിയോസ് കോളജ് ബി.വി.എം.സി ഹാള്‍

 

 

Show Full Article
TAGS:election kerala 
Next Story