നികേഷിനെതിരെ ലഘുലേഖ: കെ.എം. ഷാജിക്ക് നോട്ടീസ്
text_fieldsകണ്ണൂര്‍: അഴീക്കോട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി. നികേഷ് കുമാറിനെതിരെ അപകീര്‍ത്തികരമായ ലഘുലേഖ അച്ചടിച്ച് പ്രചരിപ്പിച്ചതിന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം. ഷാജിക്ക് നോട്ടീസ്. ജില്ലാ കലക്ടര്‍ പി. ബാലകിരണാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. രണ്ടുദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടറുടെ നിര്‍ദേശം. നികേഷ് കുമാറിനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ലഘുലേഖ കഴിഞ്ഞ ദിവസം വളപട്ടണം പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ വീട്ടില്‍നിന്ന് പൊലീസ് പിടികൂടി കേസെടുത്തിരുന്നു. ലഘുലേഖയിലെ പരാമര്‍ശങ്ങള്‍ പലയിടത്തും പതിച്ചതായും പരാതിയുണ്ടായി. അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ കണ്ടത്തൊന്‍ കൂടുതല്‍ സ്ക്വാഡുകളെ മണ്ഡലത്തില്‍ നിയോഗിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
