എൻ.ഐ.എയെ ആർ.എസ്.എസിന്‍റെ എജൻസിയാക്കി-പിണറായി
text_fieldsതിരുവനന്തപുരം: ദേശീയ കുറ്റാന്വേഷണ ഏജൻസിയായ എൻ.ഐ.എ യെ മോദി സർക്കാർ ആർ.എസ്.എസിന്‍റെ എജൻസിയാക്കിയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഭീകര വിരുദ്ധ കേസുകൾ അന്വേഷിക്കേണ്ട എജൻസി ഭീകരരെ രക്ഷിക്കുന്ന സംവിധാനമായി മാറിയിരിക്കുന്നുവെന്നും പിണറായി ഫേസ്ബുക്കിലൂടെ ആരോപിച്ചു.
2008ലെ മലേഗാവ് സ്‌ഫോടനത്തിലെ മുഖ്യപ്രതിയായ സാധ്വി പ്രജ്ഞാസിംഗ് താക്കൂർ അടക്കമുള്ളവരെ കുറ്റമുക്തരാക്കിയ നടപടി ആർ.എസ്.എസ് അജണ്ടയാണ്. ആദ്യം ഇസ്ലാമിക തീവ്രവാദികളാണ് ബോംബുവെച്ചതെന്നു പ്രചരിപ്പിച്ച് ഒരു സമൂഹത്തെയാകെ വേട്ടയാടുകയായിരുന്നു ആർ.എസ്.എസ്. ഹേമന്ത് കാർക്കറെയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഹിന്ദുത്വ തീവ്രവാദികളാണ് കുറ്റം ചെയ്തത് എന്ന് സംശയാതീതമായി തെളിഞ്ഞത്. കാർക്കറെ സമര്‍പ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളിക്കളയുന്ന തരത്തിലുള്ളതാണ് മുംബൈ കോടതിയില്‍ എൻഐ.എ നൽകിയ പുതിയ ചാര്‍ജ് ഷീറ്റ്. രാജ്യത്തിന് വേണ്ടി ഭീകരരോട് പോരാടി മൃത്യുവരിച്ച കാർക്കറെ എന്ന ധീരനായ ഉദ്യോഗസ്ഥനെ അപമാനിക്കുക കൂടിയാണ് ഇതിലൂടെയെന്നും പിണറായി കുറ്റപ്പെടുത്തി.
കൊടും കുറ്റവാളികളെ രക്ഷിക്കാനുള്ള ഈ നീക്കം രാജ്യത്തിന്‍റെ ഭരണ ഘടനയോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ മതനിരപേക്ഷ സമൂഹത്തിന്‍റെ ശക്തമായ പ്രതിഷേധം ഉയരണമെന്നും പിണറായി ഫേസ്ബുക്കിലെ കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
