വിവാദ വിഡിയോ ദൃശ്യങ്ങൾ സരിത ഇന്ന് പുറത്തുവിടും
text_fieldsകൊച്ചി: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായ വിവാദ വിഡിയോ ദൃശ്യങ്ങൾ സരിത എസ്. നായർ ഇന്ന് പുറത്തുവിടും. മല്ലേലില്‍ ശ്രീധരന്‍ നായരോടൊപ്പം ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നെന്ന ആരോപണം തെളിയിക്കുന്ന ദൃശ്യങ്ങളാണ് സരിത വാർത്താസമ്മേളനത്തിൽ പുറത്തുവിടുക.
കൂടാതെ, മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രി എ.പി. അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട വിഡിയോകളും മന്ത്രിമാരായ അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ നടത്തുന്ന അശ്ലീല സംഭാഷണങ്ങളും പുറത്തുവിടും.
വിവാദ കത്തിലെ വിവരങ്ങള്‍ സാധൂകരിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും അടങ്ങിയ പെന്‍ഡ്രൈവ്, സീഡി, ചിത്രങ്ങള്‍ എന്നിവയാണ് സരിത വെള്ളിയാഴ്ച സോളാർ കമീഷന് കൈമാറിയിരുന്നത്. കമീഷന്‍റെ അനുമതിയോടെ ദൃശ്യങ്ങൾ പുറത്തുവിടുമെന്നാണ് സരിത വെള്ളിയാഴ്ച പറഞ്ഞിരുന്നത്.
എന്നാൽ, രണ്ടാം ശനിയാഴ്ചയായതിനാൽ കമീഷന്‍റെ സിറ്റിങ് ഇന്ന് ഉണ്ടാവില്ല. ഈ സാഹചര്യത്തിലാണ് കമീഷന്‍റെ അനുമതിയില്ലാതെ ദൃശ്യങ്ങൾ പുറത്തുവിടാൻ സരിത തീരുമാനിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
