ഗണേഷിന് വോട്ട് ചോദിച്ച് ദിലീപും
text_fieldsകൊല്ലം: താരമണ്ഡലമായ പത്തനാപുരത്ത് ഗണേഷ്കുമാറിന് വേണ്ടി വോട്ട് ചോദിച്ച് മോഹന്‍ലാലിന് പിന്നാലെ നടന് ദീലീപും. പ്രചാരണത്തിന് പോകുന്നതില്‍ താര സംഘടനയായ അമ്മയില്‍ വിലക്കില്ളെന്നും ദിലീപ് പറഞ്ഞു. മോഹന്‍ലാലിന്‍െറ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമാണെന്നും ദിലീപ് വ്യക്തമാക്കി.
ഗണേഷ്കുമാറിന്‍െറ പ്രചാരണത്തിനായി ഇന്നലെ മോഹന്‍ലാലും സംവിധായകന് പ്രിയദര്‍ശനും പത്തനാപുരത്ത് എത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താരങ്ങള്‍ എത്തരുതെന്ന് അമ്മയില്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നുവെന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജഗദീഷിന്‍െറ ആരോപണം. അതേ സമയം, മോഹന്‍ലാലിന്‍െറ പത്തനാപുരം സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് നടന് സലീംകുമാര്‍ അമ്മ അംഗത്വം രാജിവെക്കുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.