Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടൻ സലിം കുമാർ...

നടൻ സലിം കുമാർ ‘അമ്മ’യിൽ നിന്ന്​ രാജിവെച്ചു

text_fields
bookmark_border
നടൻ സലിം കുമാർ ‘അമ്മ’യിൽ നിന്ന്​ രാജിവെച്ചു
cancel

തിരുവനന്തപുരം: നടൻ സലിംകുമാർ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവെച്ചു. പത്തനാപുരം നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി കെബി ഗണേഷ്കുമാറിന് േവണ്ടി ‘അമ്മ’ ഭാരവാഹിയായ മോഹൻലാൽ പ്രചാരണത്തിൽ പെങ്കടുത്തതിൽ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് ‘അമ്മ’ ജനറൽ സെക്രട്ടറി മമ്മൂട്ടിക്ക് അയച്ചുകൊടുത്തു.

സിനിമ താരങ്ങൾ പരസ്പരം മത്സരിക്കുന്ന മണ്ഡലങ്ങളിൽ ഒരു താരത്തിന്  വേണ്ടി പ്രചാരണം നടത്തരുതെന്ന അലിഖിത നിയമമുണ്ട്. ഇത് ലംഘിച്ചതിൽ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് സലിംകുമാർ പറഞ്ഞു. താരസംഘടനയുടെ നേതാവ് തന്നെയാണ് പത്തനാപുരത്ത് പ്രചാരണത്തിന് പോയത്. 

സിനിമ താരങ്ങളായ ഗണേഷ്കുമാർ ജഗദീഷ്, ഭീമൻരഘു എന്നിവരാണ് പത്തനാപുരത്ത് മത്സരിക്കുന്നത്.

 

Show Full Article
TAGS:salim kumar amma pathanapuram Mohanlal 
Next Story