Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിഷയുടെ അമ്മയെ കാണാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്

text_fields
bookmark_border
ജിഷയുടെ അമ്മയെ കാണാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്
cancel

പെരുമ്പാവൂര്‍: ജിഷയുടെ അമ്മയെയും സഹോദരി ദീപയെയും കാണുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. ജിഷയുടെ വധത്തിനുപിന്നില്‍ അയല്‍പ്രദേശത്തുള്ളവരാണെന്ന് കഴിഞ്ഞദിവസം അമ്മ രാജേശ്വരി ‘മാധ്യമ’ത്തോട് പറഞ്ഞിരുന്നു. സംശയമുള്ളയാളുടെ പേരും അമ്മ പറഞ്ഞിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച ശേഷമാണ് പൊലീസ് വിലക്കേര്‍പ്പെടുത്തിയത്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ കാണാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രാദേശിക നേതാക്കള്‍ വരെ എത്തിയിരുന്നു.

ഇതിനുപുറമെ സോളാര്‍ കേസിലെ പ്രതി സരിതക്കും രാജേശ്വരിയെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞദിവസം പൊലീസ് അവസരമൊരുക്കിക്കൊടുത്തു. വ്യാഴാഴ്ച ദീപയെയും അമ്മയെയും കാണാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ പൊലീസ് അതിന് അനുവദിച്ചില്ല. മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കേണ്ടെന്നാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശമെന്ന് മുറിക്ക് കാവലിരിക്കുന്ന പൊലീസുകാര്‍ പറഞ്ഞു. അതിനിടെ, പനിയത്തെുടര്‍ന്ന് ദീപയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story