അപകടത്തില്‍പ്പെട്ട സര്‍ക്കാര്‍ വാഹനത്തില്‍ വിദേശ മദ്യം
text_fieldsമൂവാറ്റുപുഴ: അപകടത്തില്‍പ്പെട്ട സര്‍ക്കാര്‍ വാഹനത്തില്‍നിന്നും വിദേശമദ്യം പിടികൂടി. മൂവാറ്റുപുഴ എം.സി റോഡില്‍ പുളിഞ്ചുവട് കവലയില്‍ ബസുമായി കൂട്ടിയിടിച്ച് തകര്‍ന്ന മത്സ്യഫെഡിന്‍െറ കാറില്‍ നിന്നാണ് എട്ട് കുപ്പി മദ്യം കണ്ടത്തെിയത്. അപകടത്തില്‍ ഡ്രൈവര്‍ക്കും മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു ഉദ്യോഗസ്ഥന്‍ ഓടി രക്ഷപ്പെട്ടു. കാറില്‍നിന്നും മദ്യവും സര്‍ക്കാര്‍ ബോര്‍ഡും മാറ്റാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞതോടെ എം.സി റോഡില്‍ മണിക്കൂറോളം ഗതാഗതം മുടങ്ങി. സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു മുന്നണി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. പെരുമ്പാവൂര്‍ ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മത്സ്യഫെഡിന്‍െറ ഇന്നോവ കാര്‍ പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍െറ മുന്‍ഭാഗം തകര്‍ന്നു. വിവരമറിഞ്ഞത്തെിയ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് അര മണിക്കൂര്‍ പരിശ്രമിച്ചാണ് കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. കാലിന് പരിക്കേറ്റ ഡ്രൈവര്‍ തിരുവനന്തപുരം പാലോട് കൊച്ചുവിള റെജീന മന്‍സിലില്‍ റിയാസ് (32), മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ പി.ജി. കൃഷ്ണകുമാര്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
