കൃഷ്ണപിള്ള സ്മാരകം: കുറ്റപത്രം സമര്‍പ്പിക്കാന്‍ കാട്ടിയ തിടുക്കം അന്വേഷണസംഘത്തിന് വിനയായി
text_fields
ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ അന്വേഷണസംഘത്തിന് വിനയായത് കുറ്റപത്രം സമര്‍പ്പിക്കാന്‍ കാട്ടിയ തിടുക്കം. ഇതുമൂലം കുറ്റപത്രത്തില്‍ പോരായ്മകള്‍ ഉണ്ടായി. പിഴവുകള്‍ ചൂണ്ടിക്കാട്ടി കോടതി കുറ്റപത്രം തള്ളുകയും ചെയ്തു.
തെരഞ്ഞെടുപ്പിനുമുമ്പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നെന്ന ആരോപണം ശരിവെക്കുന്നതാണ് കോടതിയില്‍നിന്നുണ്ടായ തിരിച്ചടി. എന്നാല്‍, കോടതി ചില ക്ളറിക്കല്‍ പിശകുകള്‍ മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നും ഇവ പരിഹരിച്ച് വ്യാഴാഴ്ച വീണ്ടും സമര്‍പ്പിക്കുമെന്നും പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്ന ആന്‍റി പൈറസി സെല്‍ എസ്.പി പി. രാജീവ് പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനേതാവ് പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണാര്‍കാട്ടെ സ്മാരകം തകര്‍ത്ത സംഭവത്തില്‍ മൂന്നുദിവസം മുമ്പാണ് അന്വേഷണസംഘം ആലപ്പുഴ ഫസ്റ്റ് ക്ളാസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. രാസപരിശോധന നടത്തിയ ലാബ് റിപ്പോര്‍ട്ടുകളുടേതടക്കം പകര്‍പ്പുകള്‍, വിരലടയാളത്തിന്‍െറ കോപ്പി എന്നിവ കുറ്റപത്രത്തില്‍ ഇല്ലായിരുന്നു.
പല സാക്ഷിമൊഴികളിലും എടുത്ത തീയതി ഉള്‍പ്പെടെ രേഖപ്പെടുത്തിയിരുന്നില്ല. പ്രതികള്‍ക്ക് നല്‍കേണ്ട രേഖകളുടെ പകര്‍പ്പുകള്‍ ആവശ്യത്തിന് ഇല്ലാത്തതും പിഴവായി.
പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി.എസ്. അച്യുതാനന്ദന്‍െറ സ്റ്റാഫില്‍ ഉണ്ടായിരുന്ന ലതീഷ് ബി. ചന്ദ്രന്‍, സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സാബു എന്നിവരടക്കം അഞ്ച് പ്രതികളാണ് കേസിലുള്ളത്. സംഭവത്തില്‍ മൂന്നാമത്തെ സംഘമാണ് അന്വേഷണം നടത്തുന്നത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ചു. പിന്നെ ക്രൈംബ്രാഞ്ചിന് വിട്ടു. ഇവരുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സി.ബി.ഐയെ ഏല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് ലതീഷ് ചന്ദ്രന്‍ ഹൈകോടതിയെ സമീപിച്ചത്.
തുടര്‍ന്ന് കോടതി ഡി.ജി.പിയുടെ അഭിപ്രായം തേടി. പിന്നീടാണ് പ്രത്യേകസംഘത്തെ നിയോഗിച്ചത്. ബ്രെയിന്‍ മാപ്പിങ് നടത്തണമെന്ന ലതീഷിന്‍െറ ഹരജി കോടതിയുടെ പരിഗണനയിലാണ്.
നേരത്തേ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കണ്ടത്തെിയ വിവരങ്ങള്‍തന്നെയാണ് പ്രത്യേക അന്വേഷണസംഘത്തിന്‍െറ റിപ്പോര്‍ട്ടിലുമുള്ളത്. നേരത്തേ അറസ്റ്റിലായ പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്. 2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് സ്മാരകം കത്തിച്ചത്. പ്രതിമ തകര്‍ക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
