Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2016 9:18 PM GMT Updated On
date_range 6 April 2017 2:06 PM GMTകശ്മീരില്‍ കൊല്ലപ്പെട്ട ജവാന്റെ സഹോദരിക്ക് ആശ്രിതനിയമനം
text_fieldsbookmark_border
തിരുവനന്തപുരം: തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികന് എ.എം. സുബിനേഷിന്റെ സഹോദരി എ.എം. സുഭിഷക്ക് സര്‍ക്കാര്‍ ജോലി നല്കി ഉത്തരവായി. കോഴിക്കോട് ജില്ലയില്‍ ഒഴിവ് വരുന്ന മുറക്ക് എല്‍.ഡി ക്ലാര്‍ക്കായാണ് നിയമനം.
ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായി 2015 നവംബര്‍ 24ന് സൈന്യം നടത്തിയ ഏറ്റുമുട്ടലിലാണ് സുബിനേഷ് കൊല്ലപ്പെട്ടത്. മദ്രാസ് റെജിമെന്റില്‍ ജവാനായിരുന്ന സുബിനേഷ് കൊയിലാണ്ടി ചേലിയ അടിയള്ളൂര്മീത്തല് കുഞ്ഞിരാമന്റെയും ശേഭനയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story