ബാക്കിയാകുന്ന വോട്ടേഴ്സ് സ്ളിപ്പ് വിതരണം നിര്‍ത്തിവെക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: നിശ്ചിത ദിവസത്തിനകം വിതരണം പൂര്‍ത്തിയാക്കാനാവാതെ ബാക്കി വരുന്ന ഫോട്ടോ പതിച്ച വോട്ടേഴ്സ് സ്ളിപ്പുകള്‍ പിന്നീട് വോട്ടര്‍മാര്‍ക്ക് നല്‍കരുതെന്ന് ഹൈകോടതി. പോളിങ്ങിന് അഞ്ച് ദിവസം മുമ്പേ സ്ളിപ്പുകളുടെ വിതരണം പൂര്‍ത്തിയാക്കണമെന്നതുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് കമീഷന്‍െറ വിശദീകരണം രേഖപ്പെടുത്തിയാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍െറ ഉത്തരവ്. വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡിന് പകരം ഉപയോഗിക്കാവുന്ന വിധത്തിലുള്ള സ്ളിപ്പുകള്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ മുഖേന വിതരണം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
അതേസമയം, കടുത്ത വേനലായതിനാല്‍ രാവിലെ പതിനൊന്ന് മുതല്‍ വൈകുന്നേരം മൂന്ന് വരെ നിയന്ത്രണമുള്ളതിനാല്‍ സ്ളിപ് വിതരണം അഞ്ച് ദിവസത്തിന് മുമ്പേ പൂര്‍ത്തിയാക്കാന്‍ കഴിയാത്തിടങ്ങളില്‍ രണ്ട് ദിവസം കൂടി വിതരണത്തിനായി നീട്ടി നല്‍കാനുദ്ദേശിക്കുന്നതായും തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയെ അറിയിച്ചു. ഇതും കോടതി രേഖപ്പെടുത്തി. തിരിച്ചറിയല്‍ കാര്‍ഡിനു പകരം ഉപയോഗിക്കാവുന്ന സ്ളിപ്പുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഹരജിക്കാരന്‍െറ വാദം.സ്ളിപ് വിതരണവുമായി ബന്ധപ്പെട്ട വ്യവസ്ഥയില്‍ ഭേദഗതി വരുത്തിയിട്ടുള്ളതായി 2016 ഏപ്രിലില്‍ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് സര്‍ക്കുലര്‍ ലഭിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന് വേണ്ടി അഡ്വ. മുരളി പുരുഷോത്തമന്‍ ചൂണ്ടിക്കാട്ടി.മദ്രാസ് ഹൈകോടതിയുടെ ഉത്തരവും ഇതിന്‍െറ അടിസ്ഥാനത്തില്‍ നിലവിലുണ്ട്. സ്ളിപ്പുകളുടെ വിതരണം തെരഞ്ഞെടുപ്പ് ദിവസത്തിന് അഞ്ച് ദിവസം മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് പുതിയ ഭേദഗതി.
വിതരണം ചെയ്തശേഷം ബാക്കിയുള്ളവ ബി.എല്‍.ഒമാര്‍ മുദ്ര വെച്ച കവറില്‍ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് നല്‍കണം.
ബാക്കിയായ സ്ളിപുകളുടെ പട്ടിക അക്ഷരമാല ക്രമത്തില്‍ രേഖപ്പെടുത്തിയും സമര്‍പ്പിക്കണം. ഈ പട്ടികയുടെ രണ്ട് പകര്‍പ്പ് വീതം ഇ.ആര്‍.ഒ വരണാധികാരികള്‍ക്ക് കൈമാറണം. ഇവ സുരക്ഷിതമായി സൂക്ഷിക്കണം. തിരിച്ചു ലഭിക്കുന്ന സ്ളിപുകള്‍ പിന്നീട് ബൂത്തിലോ പുറത്തോ വിതരണം ചെയ്യാന്‍ പാടില്ളെന്നും ഭേദഗതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹരജിക്കാരന്‍െറ ആശങ്കക്ക് അടിസ്ഥാനമില്ളെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. ഈ വിശദീകരണങ്ങള്‍ രേഖപ്പെടുത്തിയാണ് ഹരജി തീര്‍പ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
