Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിഷ വധം: ഹൈകോടതിയില്‍ വീണ്ടും ഹരജി

text_fields
bookmark_border
ജിഷ വധം: ഹൈകോടതിയില്‍ വീണ്ടും ഹരജി
cancel


കൊച്ചി: നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന മറ്റൊരു ഹരജികൂടി ഹൈകോടതിയുടെ പരിഗണനക്കത്തെി. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ദ്രാവിഡ ജന ചാരിറ്റബ്ള്‍ സമിതിയാണ് കോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ മറ്റ് സമാന ഹരജികള്‍ക്കൊപ്പം ഇത് പരിഗണിക്കാന്‍ മാറ്റി. നേരത്തേ ഇതേ ആവശ്യമുന്നയിച്ച് നല്‍കിയ ഹരജികള്‍ കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റിയിരുന്നു.
 ഈ ഹരജികളെല്ലാം മേയ് 17നാണ് പരിഗണിക്കുക. പൊലീസിന് വീഴ്ച സംഭവിച്ചതായും നിലവിലെ അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ അന്വേഷണ സംഘത്തെ മാറ്റണമെന്നുമാണ് ഹരജികളിലെ ആവശ്യം. അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story