സിവില്‍ സര്‍വിസ്: 33ാം റാങ്ക് വളാഞ്ചേരി സ്വദേശിക്ക്
text_fieldsവളാഞ്ചേരി: സിവില്‍ സര്‍വിസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 33ാം റാങ്ക് നേടി വളാഞ്ചേരി സ്വദേശി നാടിന് അഭിമാനമായി. വളാഞ്ചേരി കാവുംപുറം മാമ്പഴിക്കളത്തില്‍ ജയരാജനുണ്ണിയുടെ മകന്‍ ഒ. ആനന്ദാണ് (24) ഉന്നത വിജയം നേടിയത്. സംസ്ഥാനതലത്തില്‍ ഒന്നാം റാങ്കും ലഭിച്ചു. വളാഞ്ചേരി എം.ഇ.എസ് സെന്‍ട്രല്‍ സ്കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 91 ശതമാനം മാര്‍ക്ക് നേടി വിജയിച്ച ശേഷം തൃശൂര്‍ ദേവമാതാ സി.എം.ഐ പബ്ളിക് സ്കൂളിലായിരുന്നു പ്ളസ് ടു പഠനം. 93 ശതമാനം മാര്‍ക്ക് നേടി. എന്‍ജിനീയറിങ് പരീക്ഷയില്‍ 363ാം റാങ്കുണ്ടായിരുന്നു. തിരുവനന്തപുരം സിവില്‍ സര്‍വിസ് അക്കാദമിയിലായിരുന്നു ഐ.എ.എസ് പരിശീലനം. ജയരാജനുണ്ണി-മിനി ദമ്പതികളുടെ ഏകമകനാണ് ആനന്ദ്. പിതാവ് വളാഞ്ചേരി ടൗണില്‍ വ്യാപാരിയും മാതാവ് മാവണ്ടിയൂര്‍ ബ്രദേഴ്സ് എച്ച്.എസ്.എസില്‍ അധ്യാപികയുമാണ്.
24 മലയാളികള്‍ക്ക് വിജയം
തിരുവനന്തപുരം: സിവില്‍ സര്‍വിസ് പരീക്ഷയില്‍ മലയാളികള്‍ക്ക് തിളക്കമാര്‍ന്ന വിജയം. തിരുവനന്തപുരം സിവില്‍ സര്‍വിസ് അക്കാദമിയില്‍ പരിശീലനം നേടിയ 24 മലയാളികള്‍ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചു. ആദ്യ 10 റാങ്കില്‍ മലയാളികളില്ല. സിവില്‍ സര്‍വിസ് അക്കാദമിയില്‍ പരിശീലനം നേടിയ മലപ്പുറം വളാഞ്ചേരി സ്വദേശി ഒ. ആനന്ദ് 33ാം റാങ്ക് നേടി.
തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി ജീവാ മറിയ ജോയ് (മുണ്ടക്കല്‍ ഹൗസ് ടി.സി 13/ 368(1)) 147ാം റാങ്ക് നേടി. എം.ബി.എ ജയിച്ചശേഷം രണ്ടാംതവണയാണ് പരീക്ഷ എഴുതിയത്. സെന്‍റ് ജോസഫ് സ്കൂള്‍ റിട്ട. അധ്യാപകന്‍ ജോയി ചെറിയാന്‍െറയും വികാസ്ഭവനില്‍ ഹാന്‍ഡ്ലൂം ഡെപ്യൂട്ടി ഡയറക്ടര്‍ മോളിക്കുട്ടി പുന്നൂസിന്‍െറയും മകളാണ്. പിതാവിന്‍െറ ന്യൂജ്യോതി പബ്ളിക്കേഷനിലായിരുന്നു ജീവയുടെ പ്രവര്‍ത്തനം. സഹോദരി ഐശ്വര്യ ജോയി എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ്.
എറണാകുളം ആലുവ ഈസ്റ്റ് കടുങ്ങല്ലൂര്‍ മുല്ളേപ്പള്ളി റോഡില്‍ ഗോകുലത്തില്‍ ആര്‍. വിശ്വനാഥ് (റാങ്ക് 181), ഇടപ്പള്ളി മസ്ജിദ് റോഡില്‍ കിഴക്കേക്കര ആസിഫ് മന്‍സിലില്‍ ആസിഫ് യൂസുഫ് (215), തൃശൂര്‍ എം.ജി കാവില്‍ ഹരിതനഗറില്‍ അരുണ്‍ കെ. വിജയന്‍ (264), തിരുവനന്തപുരം വെമ്പായം കൊഞ്ചിറ വിഷ്ണുപ്രിയയില്‍ ഐ.വി. ഭവ്യ (296), തിരുവനന്തപുരം പൂജപ്പുര ചാടിയറയില്‍ ടി.സി 17/199(1) സി.ആര്‍.എ 23 (1) എയില്‍ എ.എസ്. ശ്രേയ (299), തൃശൂര്‍ ഇരിങ്ങാലക്കുട കടുപ്പാശ്ശേരി പകയില്‍ ഹൗസില്‍ പി. രാഹുല്‍ (358), കൊച്ചി വൈറ്റില ജനതാ റോഡില്‍ കുറിച്ചിയത്ത് വീട്ടില്‍ (29/130 എ) അന്ന സോസ തോമസ് (389), ആലപ്പുഴ ഗ്രേസ് പാര്‍ക്ക് എം.ഒ വാര്‍ഡില്‍ ശ്രീരാഘവേന്ദ്രയില്‍ ഇ. പത്മരാജ് (460), കാസര്‍കോട് തൃക്കരിപ്പൂര്‍ തേക്കേ മണിയത്ത് നീലാംബരിയില്‍ സുഭഗ ആന്‍ വര്‍ഗീസ് (472), തിരുവനന്തപുരം തൈക്കാട് ഡി.പി.ഐ ജങ്ഷനില്‍ ഐശ്വര്യ അപ്പാര്‍ട്മെന്‍റില്‍ (ഫ്ളാറ്റ് നമ്പര്‍ 601) അഞ്ജു അരുണ്‍കുമാര്‍ (475), കോഴിക്കോട് ഡറ്റ് കോമ്പൗണ്ട് ദ്വാരകയില്‍ (ടി.സി 23/577) എച്ച്. വിഷ്ണുപ്രസാദ് (506), തൃശൂര്‍ ചേലക്കര ഏലക്കര വീട്ടില്‍ കെ. ധന്യ (520), കൊല്ലം പത്തനാപുരം ടെറ്റസില്‍ ഐ. ഇബ്സണ്‍ ഷാ (575), പത്തനംതിട്ട പന്തളം കുളനട തപസ്യയില്‍ സിദ്ധാര്‍ഥ് കെ. വര്‍മ (584), കണ്ണൂര്‍ പയ്യന്നൂര്‍ കല്ലരങ്ങത്ത് വീട്ടില്‍ സുനില്‍ ജോര്‍ജ് (587), കൊല്ലം കൊട്ടാരക്കര വെണ്ടാര്‍ കണ്ണങ്കര തോട്ടത്തില്‍ സോനാ സോമന്‍ (612), തിരുവനന്തപുരം ഉള്ളൂര്‍ ഗാര്‍ഡന്‍സില്‍ യു.ജി -68 പുഷ്പഗില്‍ എം. ഗായത്രി (642), കണ്ണൂര്‍ ജോസ്ഗിരി ചിറ്റാടി ചാലില്‍ സി.വി. ജയകാന്ത് (753), കൊച്ചി വടകോട് കൈപ്പടമുകള്‍ അനുഗോരത്ത് വീട്ടില്‍ എ. ആഷിഫ് (778), മലപ്പുറം മുണ്ടുപറമ്പ് മുന്നംപടിക്കല്‍ വീട്ടില്‍ വിവേക് ജോണ്‍സണ്‍ (783), കൊല്ലം ചന്ദനത്തോപ്പില്‍ ശ്രീശൈലത്തില്‍ പി.ആര്‍. വൈശാഖ് (844), കോട്ടയം കോസടി മടുക്ക വലിയപുരയ്ക്കല്‍ വീട്ടില്‍ മിഥുന്‍ വി. സോമരാജ് (1015) എന്നിവരാണ് വിജയികളായ മറ്റ് മലയാളികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
