Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിഗ്ബി തൃശൂരില്‍; ആവേശത്തിന്‍െറ വേനല്‍മഴയില്‍ ആരാധകര്‍
text_fieldsbookmark_border
തൃശൂര്‍: ഇന്ത്യന്‍ സിനിമയുടെ ബിഗ്ബിക്ക് സാംസ്കാരിക നഗരിയുടെ വന്‍ വരവേല്പ്. കനത്ത ചൂടില്‍ ഉരുകിയിരുന്ന ആരാധകര്‍ക്ക് അമിതാഭ് ബച്ചന്‍െറ വരവ് ആവേശത്തിന്‍െറ വേനല്‍മഴയായി. ‘വെരി താങ്ക്ഫുള്‍’ എന്ന ഘനഗാംഭീര്യ ബച്ചന് ശബ്ദം അന്തരീക്ഷത്തില്‍ അലയടിച്ചതോടെ അവര്‍ ഇളകിയാടി. പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രത്തിലെ വസന്തോത്സവം ഉദ്ഘാടനം ചെയ്യാനത്തെിയ താരത്തെ കാണാന്‍ ആയിരങ്ങളാണ് എത്തിയത്.
പിന്നണി ഗായകന് അനൂപ് ശങ്കറിന്‍െറ സ്വാഗതഗാനത്തോടെയാണ് ചടങ്ങ് തുടങ്ങിയത്. വസന്തോത്സവം കോഓഡിനേറ്റര്‍ മൂര്‍ത്തി അധ്യക്ഷത വഹിച്ചു. ടി.എസ്. കല്യാണരാമന് ആമുഖപ്രഭാഷണം നടത്തി. ട്രസ്റ്റി ടി.എസ്. രാമകൃഷ്ണന് പൊന്നാടയണിയിച്ചു. ടി.എസ്. അനന്തരാമന് മൊമെന്േറാ നല്കി. ടി.എസ്. പട്ടാഭിരാമന് സ്വാഗതവും ടി.എസ്. വിശ്വനാഥ അയ്യര്‍ നന്ദിയും പറഞ്ഞു.
Next Story
