Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ടയില്‍ വോട്ടുചെയ്യുന്നവര്‍ക്ക് ബമ്പര്‍ സമ്മാനങ്ങള്‍

text_fields
bookmark_border
പത്തനംതിട്ടയില്‍ വോട്ടുചെയ്യുന്നവര്‍ക്ക് ബമ്പര്‍ സമ്മാനങ്ങള്‍
cancel


പത്തനംതിട്ട: ജില്ലയിലെ പോളിങ് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് ഭാഗ്യം കടാക്ഷിച്ചാല്‍ സമ്മാനവും നേടാം. ഒരു ബൂത്തില്‍ ഒരാള്‍ക്ക് വീതം സമ്മാനം ലഭിക്കും. കൂടാതെ അഞ്ചു മണ്ഡലങ്ങളില്‍ ഒരാള്‍ക്ക് വീതം മെഗാ സമ്മാനവും ജില്ലയില്‍ ഒരാള്‍ക്ക് ബമ്പര്‍ സമ്മാനവും നല്‍കും. സംസ്ഥാനത്ത് പോളിങ് ശതമാനം ഏറ്റവും കുറയുന്ന ജില്ലയാണ് പത്തനംതിട്ട. ജില്ലയിലെ പോളിങ് വര്‍ധിപ്പിക്കാനാണ് വോട്ട് ആന്‍ഡ് വിന്‍ എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വോട്ടുചെയ്യാന്‍ എത്തുന്നവരില്‍നിന്ന് നറുക്കെടുത്ത് വിജയിക്ക് സമ്മാനം നല്‍കുന്ന പദ്ധതിയാണിത്. പോളിങ് ശതമാനം കുറഞ്ഞ 100 ബൂത്തുകളില്‍ പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്ന് ജില്ലാ കലക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. പദ്ധതിയെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിഞ്ഞ ചില പ്രവാസികള്‍ സഹായഹസ്തവുമായി എത്തിയതോടെയാണ് ജില്ലയിലെ എല്ലാ ബൂത്തിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. മേയ് 28ന് സംഘടിപ്പിക്കുന്ന സംഗീതനിശയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story