Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാമ്യ വ്യവസ്ഥയിൽ ഇളവില്ല; പി. ജയരാജന്‍റെ ഹരജി തള്ളി

text_fields
bookmark_border
ജാമ്യ വ്യവസ്ഥയിൽ ഇളവില്ല; പി. ജയരാജന്‍റെ ഹരജി തള്ളി
cancel

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസിലെ 25ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവുതേടി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളി. മേയ് 17, 18 തിയതികളിൽ കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയാണ് തള്ളിയത്.

മേയ് 17ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അഷ്റഫിനെ കണ്ട് ആരോഗ്യസ്ഥിതി പരിശോധിപ്പിക്കാനും 18ന് സി.പി.എം നേതാവും ജയരാജന്‍െറ ബന്ധുവുമായ കാരായി രാജന്‍െറ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും അനുമതി തേടിയായിരുന്നു ഹരജി. മകന്‍െറ കുട്ടിയെ കാണാനും ഒരു മരണ വീട്ടില്‍ പോകാനും അനുമതി തേടി മറ്റൊരു ഹരജിയും നൽകിയിരുന്നു. രണ്ടു ഹരജികളിലും വ്യാഴാഴ്ച വാദം നടന്നിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും പരിഗണിച്ച അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി (ഒന്ന്) ശ്രീകല സുരേഷ് വിധി പറയാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story