Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിഷയുടെ കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയുള്ള ഹരജി തള്ളി
text_fieldsbookmark_border
പെരുമ്പാവൂർ: ജിഷയുടെ കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി. പെരുമ്പാവൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്. ഈയവസരത്തിൽ അന്വേഷണത്തിൽ ഇടപെടേണ്ടെന്നാണ് കോടതിയുടെ തീരുമാനം. ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഹരജി മജിസ്ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിൽ ഹൈകോടതിയെ സമീപിക്കുമെന്ന് ഹരജിക്കാരനായി പി.ഡി. ജോസഫ് അറിയിച്ചു.
Next Story
