Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളി വനിതാ ഡോക്ടര്‍...

മലയാളി വനിതാ ഡോക്ടര്‍ ചെന്നൈയില്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
മലയാളി വനിതാ ഡോക്ടര്‍ ചെന്നൈയില്‍ കൊല്ലപ്പെട്ടു
cancel

ചെന്നൈ: ചെന്നൈയില്‍ മലയാളി വനിതാ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍. കൊല്ലം സ്വദേശിയും കാന്‍സര്‍രോഗ വിദഗ്ധയുമായ രോഹിണി പ്രേംകുമാറിന്‍െറ (62) മൃതദേഹം വീടിനോടു ചേര്‍ന്ന പൂന്തോട്ടത്തിലാണ് ബന്ധിച്ച നിലയില്‍ കണ്ടത്തെിയത്. കൈകാലുകള്‍ കെട്ടി വായില്‍ പ്ളാസ്റ്റര്‍ ഒട്ടിച്ചിരുന്നു. ശക്തിയായ വസ്തുകൊണ്ട് തലക്ക് അടിയേറ്റിട്ടുണ്ട്. എഗ്മോറിലെ ഗാന്ധി-ഇര്‍വില്‍ റോഡിലെ വീട്ടില്‍ മാതാവ് ഡോ. സുഭദ്ര നായര്‍ക്കൊപ്പമായിരുന്നു താമസം. ഇരുവരും മാത്രമാണ് വീട്ടിലുള്ളത്. ചെന്നൈ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണത്തിനിടെ കൊല്ലപ്പെട്ടതല്ളെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘം രൂപവത്കരിച്ചു. മൃതദേഹം കില്‍പ്പോക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഡോ. രോഹിണി ചെന്നൈ വി.എസ് ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. ഭര്‍ത്താവ്: പരേതനായ ജോണ്‍ കുരുവിള. മകള്‍ ലക്ഷ്മി ചെന്നൈയിലാണ് താമസം.

Show Full Article
TAGS:chennai crime 
Next Story