Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജസ്റ്റിസ് ഫോര്‍ ജിഷ...

ജസ്റ്റിസ് ഫോര്‍ ജിഷ കൂട്ടായ്മ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസ് ഉപരോധിക്കുന്നു

text_fields
bookmark_border
ജസ്റ്റിസ് ഫോര്‍ ജിഷ കൂട്ടായ്മ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസ് ഉപരോധിക്കുന്നു
cancel

പെരുമ്പാവുര്‍: ജിഷക്കു വേണ്ടി മാര്‍ച്ച് നടത്തിയ ‘ജസ്റ്റിസ് ഫോര്‍ ജിഷ’ ഫേസ് ബുക്ക് കൂട്ടായ്മ പ്രവര്‍ത്തകര്‍ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസ് ഉപരോധിക്കുന്നു. ലിംഗ സമത്വത്തിനും സാമൂഹ്യ നീതിക്കുമായി തെരുവിലേക്ക് എന്ന തലക്കെട്ടലില്‍ രാവിലെ പത്തു മണിക്ക് ആരംഭിച്ച മാര്‍ച്ച് പെരുമ്പാവൂര്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍  പൊലീസ് തടയുകയും മാര്‍ച്ചില്‍ പങ്കെടുത്ത ചിലരെ മര്‍ദ്ദിക്കുകയും ചെയ്തതായാണ് റിപോര്‍ട്ട്. ഇതേതുടര്‍ന്ന്  പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ നൂറോളം പേരാണ്  മാര്‍ച്ചില്‍ പങ്കെടുത്തത്. ഡി.വൈ.എസ്.പി ഓഫീസ് ഉപരോധം തുടരാനാണ് ഇവരുടെ തീരുമാനം.

Show Full Article
TAGS:jisha murder justice for jisha 
Next Story