കോട്ടയം: കേരളത്തിന് നരേന്ദ്ര മോദിയുടെ ഏക സംഭാവന ഹെലികോപ്ടറില്‍ കറങ്ങി നടന്ന് മാലിന്യം വിതറുന്ന നടേശനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പരിഹസിച്ചത്. ഇടുക്കിയിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി എം.എം മണിക്കും ഇ.എസ് ബിജിമോള്‍ക്കുമെതിരെ വെള്ളാപ്പള്ളി മോശം പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് വി.എസിന്‍െറ ട്വീറ്റ്.