Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മും...

സി.പി.എമ്മും കോണ്‍ഗ്രസ്സും ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുന്നു -പ്രധാനമന്ത്രി

text_fields
bookmark_border
സി.പി.എമ്മും കോണ്‍ഗ്രസ്സും  ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുന്നു -പ്രധാനമന്ത്രി
cancel

കാസര്‍കോട്: സി.പി.എമ്മും കോണ്‍ഗ്രസ്സും കേരളത്തില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാസര്‍കോട് വിദ്യാനഗര്‍ ഗവണ്‍മെന്‍റ് കോളേജ് ഗ്രൗണ്ടില്‍   എന്‍.ഡി.എയുടെ തെരെഞ്ഞെടുപ്പ്  പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍  സി.പി.എം അക്രമ രാഷ്ട്രീയത്തെ അനുകൂലിക്കുന്നുവെന്ന് കോണ്‍ഗ്രസ് പറയുന്നു. അതേ കോണ്‍ഗ്രസ് ബംഗാളില്‍ സി.പി.എമ്മിനെ പിന്തുണക്കുകയും മുതിര്‍ന്ന നേതാക്കളുമായി വേദി പങ്കിടുകയും ചെയ്യുന്നു. കോണ്‍ഗ്രസുകാര്‍ സാമൂഹ്യ വിരുദ്ധരും അഴിമതിക്കാരുമാണെന്നും ഇവരെ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്നും സി.പി.എമ്മും പറയുന്നു. അവസരവാദ രാഷ്ട്രീയം കളിക്കുന്ന ഇരു മുന്നണികളെയും  പരാജയപ്പെടുത്തണമെന്നും മോദി പറഞ്ഞു. കേരളത്തിലും ബംഗാളിലും രണ്ട് സ്വരത്തില്‍ സംസാരിക്കുന്നവരെ വിശ്വസിക്കരുതെന്നും അദ്ദേഹ പറഞ്ഞു.

Show Full Article
TAGS:narendra modi 
Next Story