Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പി മതാധിപത്യ സംസ്കാരം വളർത്തുമെന്ന് നിതീഷ് കുമാർ
text_fieldsbookmark_border
കൂത്തുപറമ്പ്: മതേതര സംസ്കാരത്തിന് പകരം ബി.ജെ.പി മതാധിപത്യ സംസ്കാരം വളർത്തുമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് ദേശീയാധ്യക്ഷനുമായ നിതീഷ് കുമാര്‍. കണ്ണൂരിലെ പാനൂരിൽ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.പി. മോഹനനുവേണ്ടിയുള്ള പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ബി.ജെ.പി.യുടെ വളര്‍ച്ച ആശങ്കാജനകമാണ്. അവര്‍ക്കുണ്ടായ വോട്ട് വര്‍ധന സൂക്ഷിക്കേണ്ടതാണ്. കേരളം ഒരു മതേതര സമൂഹമാണ്. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ വളര്‍ച്ച തടയേണ്ടത് അത്യാവശ്യമാണെന്നും നിതീഷ് പറഞ്ഞു. ബിഹാർ മുൻ കൃഷിവകുപ്പ് മന്ത്രി രാംകുമാർ രജത്, ജെ.ഡി.യു ദേശീയ ജനറൽ സെക്രട്ടറി അരുൺകുമാർ ശ്രീവാസ്തവ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
