ജിഷയുടെ കൊലപാതകം: ആയുധങ്ങളില്‍ രക്തക്കറയില്ല
text_fieldsപെരുമ്പാവൂര്‍: ജിഷയുടെ വീടിനുള്ളില്‍ നിന്നും കണ്ടെടുത്ത ആയുധങ്ങളില്‍ രക്തക്കറയില്ലെന്ന് പൊലീസ്. ജിഷയുടെ വീടിനുള്ളില്‍ നിന്നും പരിസര പ്രദേശത്ത് നിന്നും നാല് ആയുധങ്ങള്‍ കണ്ടെടുത്തെങ്കിലും പ്രത്യക്ഷത്തില്‍ ഇവയില്‍ രക്തക്കറയൊന്നും കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. ഈ ആയുധങ്ങളെല്ലാം കോടതി അനുമതിയോടെ ഇപ്പോള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്‍െറ ഫലം നിര്‍ണായകമാകും.
അതേസമയം പെൺകുട്ടിയുടെ കൊലപതകവുമായി ബന്ധപ്പെട്ട് പത്ത് ദിവസമായിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. നാലുപേരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും ജിഷയുടെ വീട്ടില്‍നിന്ന് ശേഖരിച്ച വിരലടയാളം ഇവരുടേതുമായി യോജിക്കുന്നില്ല. ജിഷയുടെ വീടിന് സമീപം ജോലിയെടുത്തിരുന്ന നിര്‍മാണ തൊഴിലാളികളെയും അവരുടെ കരാറുകാരെയും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത്.ഫലത്തില്‍ കൊലയാളികളെ കുറിച്ചുള്ള കൃത്യമായ തെളവുകളോ സൂചനയോ പൊലീസിന് ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.