വെള്ളാപ്പള്ളി ഹെലികോപ്ടറില്‍ പറന്നുതുടങ്ങി
text_fieldsചേര്‍ത്തല: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഹെലികോപ്ടറില്‍ പറന്നുതുടങ്ങി. വെള്ളിയാഴ്ച രാവിലെ സുല്‍ത്താന്‍ ബത്തേരിയിലേക്കായിരുന്നു ആദ്യയാത്ര. യാത്രയില്‍ വെള്ളാപ്പള്ളിയെ ഭാര്യ പ്രീതി നടേശനും അനുഗമിച്ചു. ചേര്‍ത്തല എസ്.എന്‍ കോളജ് ഗ്രൗണ്ടില്‍നിന്നാണ് ഇരുവരുമായി ഹെലികോപ്ടര്‍ പറന്നുയര്‍ന്നത്.
ജിഷ കൊലക്കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായും ഉത്തരേന്തയിലായിരുന്നെങ്കില്‍ രാജ്യം കത്തിയേനെയെന്നും മാധ്യമപ്രവര്‍ത്തകരോട് വെള്ളാപ്പള്ളി പറഞ്ഞു. എന്‍.ഡി.എ കേരളത്തില്‍ വലിയ ശക്തിയായി മാറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യം ബത്തേരിയിലും പിന്നീട് പാലക്കാട് പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിലും വെള്ളാപ്പള്ളി സംബന്ധിച്ചു. വെള്ളാപ്പള്ളിക്ക് നേരത്തേ മോദി സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോള്‍ ഹെലികോപ്ടറും അനുവദിച്ചത്. ഇതുള്‍പ്പെടെ അഞ്ച് ഹെലികോപ്ടറാണ് കേരളത്തിലേക്ക് മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
