Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി വീഴ്ച...

മുഖ്യമന്ത്രി വീഴ്ച തുറന്നുപറയണം –കോടിയേരി

text_fields
bookmark_border
മുഖ്യമന്ത്രി വീഴ്ച തുറന്നുപറയണം –കോടിയേരി
cancel

ആലപ്പുഴ: ജിഷയുടെ കൊലപാതകത്തെ തുടര്‍ന്ന് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടായ വീഴ്ച തുറന്നുപറയാനും തെറ്റുതിരുത്താനും മുഖ്യമന്ത്രി തയാറാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒട്ടേറെ ചോദ്യങ്ങള്‍ക്കും ജനസമക്ഷം മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ട്. അത് ജനങ്ങളില്‍നിന്ന് മൂടിവെക്കാനാണ് മുഖ്യമന്ത്രിയും പൊലീസും സമര്‍ഥമായി ശ്രമിച്ചുവരുന്നത്. ജിഷയുടെ കുടുംബത്തിന് സി.പി.എം വീടുവെച്ചുനല്‍കുമെന്നും അദ്ദേഹം പ്രസ്ക്ളബിന്‍െറ മുഖാമുഖത്തില്‍ പറഞ്ഞു.28ന് നടന്ന സംഭവം ദിവസങ്ങള്‍ കഴിഞ്ഞാണ് പുറംലോകം അറിയുന്നത്. ആരുമറിയാതെ പൊലീസ് കൈകാര്യം ചെയ്യുകയായിരുന്നു.  പോസ്റ്റ്മോര്‍ട്ടത്തില്‍ ഉണ്ടായ വീഴ്ച കണ്ടില്ളെന്ന് നടിച്ചു.പൊലീസിന്‍െറ ശക്തമായ ഇടപെടലോടെയാണ് മൃതദേഹം സംസ്കരിച്ചത്. സര്‍ക്കാറും പൊലീസ് മേധാവിയും ഒത്തുകളിക്കുന്നു.വനിത ഐ.പി.എസ് ഓഫിസറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Show Full Article
TAGS:kodiyeri balakrishnan 
Next Story