Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.എം. സുധീരന്‍...

വി.എം. സുധീരന്‍ ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ചു

text_fields
bookmark_border
വി.എം. സുധീരന്‍ ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ചു
cancel

പെരുമ്പാവൂര്‍: മാധ്യമങ്ങളെയും പാര്‍ട്ടിക്കാരെയും ഒഴിവാക്കി ജിഷയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ താലൂക്ക് ആശുപത്രിയിലത്തെി ജിഷയുടെ മാതാവ് രാജേശ്വരിക്കൊപ്പം ഒന്നര മണിക്കൂര്‍ ചെലവഴിച്ചു. ഒപ്പമുണ്ടായിരുന്ന കെ.പി.സി.സി സെക്രട്ടറി സക്കീര്‍ ഹുസൈന്‍, മനോജ് മൂത്തേടന്‍ എന്നിവരെ പുറത്തുനിര്‍ത്തിയാണ് സുധീരന്‍ ഇവരെ കണ്ടത്. സുധീരന്‍ രാജേശ്വരിക്ക് നീതി ലഭ്യമാക്കുമെന്ന് ഉറപ്പും നല്‍കിയാണ് ഇറങ്ങിയത്.ജിഷയുടെ കൊലപാതകികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് സുധീരന്‍ പറഞ്ഞു.

Show Full Article
TAGS:vm sudheeran 
Next Story