Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിഷയുടെ കൊലപാതകം: പ്രതിയെ ഉടൻ പിടികൂടും; വിമർശങ്ങൾ കാര്യമാക്കുന്നില്ല -ഡി.ജി.പി
text_fieldsbookmark_border
പെരുമ്പാവൂർ: ജിഷയുടെ കൊലപാതകത്തിൽ പ്രതിയെ ഉടൻ പിടികൂടുമെന്ന് ഡി.ജി.പി ടി.പി.സെൻകുമാർ. പൊലീസിനെതിരായ വിമർശങ്ങളെ കാര്യമായെടുക്കുന്നില്ല. കേസിന്‍റെ കാര്യത്തിൽ വീഴ്ച പറ്റിയിട്ടില്ല. പൊലീസ് അന്വേഷണ രീതികളെ കുറിച്ച് ജ്ഞാനമില്ലാത്തവരാണ് വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം പൂർത്തിയായ ശേഷം ആരോപണങ്ങൾക്ക് മറുപടി നൽകും. എന്നാൽ, അന്വേഷണം എപ്പോൾ പൂർത്തിയാകുമെന്ന് പറയാനാകില്ലെന്നും ഡി.ജി.പി വ്യക്തമാക്കി. പ്രതിയെ പിടികൂടാൻ തിരിച്ചറിയൽ പരേഡ് വേണ്ടിവരുമെന്നും ഡി.ജി.പി അറിയിച്ചു. അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും ജിഷയുടെ വീട് സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
Next Story
