ഇപ്പോള്‍ നടക്കുന്നത് ശാസ്ത്രീയ തെളിവ് ശേഖരണം; എല്ലാ വിവരങ്ങളും പറയാനാവില്ല –ആഭ്യന്തര മന്ത്രി
text_fieldsകൊച്ചി: ജിഷ കൊലക്കേസില്‍ ഇപ്പോള്‍ നടക്കുന്നത് ശാസ്ത്രീയ തെളിവ് ശേഖരിക്കലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണത്തില്‍ ലഭിക്കുന്ന മുഴുവന്‍ വിവരങ്ങളും പുറത്തുപറയാനാവില്ല. അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്ക്ളബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പൊലീസിന്‍െറ ശക്തി മുഴുവന്‍ പ്രയോജനപ്പെടുത്തും. താമസിയാതെ കുറ്റവാളിയെ കണ്ടത്തൊനാകും. എന്നാല്‍, എത്രദിവസത്തിനകം എന്ന് ഇപ്പോള്‍ പറയാനാവില്ല. അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് ഡി.ജി.പി പ്രത്യേക സംഘത്തെ നിയോഗിച്ചത്. എ.ഡി.ജി.പി പത്മകുമാര്‍ മുഴുവന്‍ സമയവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എറണാകുളം മേഖലാ ഐ.ജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം. ഡി.ജി.പിയോട് സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തിപരമായ താല്‍പര്യമെടുക്കുന്നുമുണ്ട്. സമരങ്ങള്‍ അന്വേഷണത്തെ ദോഷകരമായി ബാധിക്കും. പൊലീസിന് വീഴ്ചയുണ്ടായിട്ടില്ല. ആരോപണം ഉയര്‍ന്ന സ്ഥിതിക്ക് അക്കാര്യവും പരിശോധിക്കും. ലോക്കല്‍ പൊലീസ് അന്വേഷണം ഫലപ്രദമല്ളെന്ന് ബോധ്യമായാല്‍ മാത്രമേ ക്രൈംബ്രാഞ്ച് അന്വേഷണത്തെക്കുറിച്ച് ആലോചിക്കൂ. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയിട്ടും താന്‍ ജിഷയുടെ അമ്മയെ കാണാതെ മടങ്ങിയതിനെ ഒളിച്ചോട്ടം എന്നാണ് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. അത് ലാത്തിച്ചാര്‍ജ് പോലുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ യുക്തിപരമായി എടുത്ത തീരുമാനമാണ്. തന്നെ തടഞ്ഞത് എസ്.ഡി.പി.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. തന്‍െറ കാര്‍ മുന്നോട്ടെടുക്കാതിരിക്കാന്‍ ഒരു ചാനലിന്‍െറ വാഹനമിട്ട് ആശുപത്രി ഗേറ്റ് തടയുകയും ചെയ്തു. മാധ്യമങ്ങളും ഇത്തരത്തില്‍ പങ്കാളികളാകുന്നത് ശരിയല്ല. തന്നെയും മുഖ്യമന്ത്രിയെയും തടഞ്ഞ് സി.പി.എം ഈ സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
