കേരളത്തിന്‍െറ വളര്‍ച്ചക്ക് പുതിയ രാഷ്ട്രീയം അനിവാര്യം –എസ്.ക്യു.ആര്‍. ഇല്യാസ്
text_fieldsമുക്കം: ആറു പതിറ്റാണ്ടുകാലം കേരളത്തെ മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ ജനവിരുദ്ധ നിലപാടുകളിലൂടെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും കേരളത്തിന്‍െറ സമഗ്രമായ വളര്‍ച്ചക്ക് പുതിയ രാഷ്ട്രീയം അനിവാര്യമാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് എസ്.ക്യു.ആര്‍. ഇല്യാസ്. ആക്രമണത്തിന്‍െറയും വര്‍ഗീയതയുടെയും രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പിക്ക് ഇതിന് ബദലാകാന്‍ സാധിക്കില്ല. നവോത്ഥാന മൂല്യങ്ങളുടെ പാരമ്പര്യമുള്ള കേരളത്തിന്‍െറ മതസൗഹാര്‍ദ മണ്ണില്‍ ബി.ജെ.പിക്ക് ഇടംലഭിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം സ്ഥാനാര്‍ഥി രാജു പുന്നക്കലിന്‍െറ തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്‍റ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി എ.പി. വേലായുധന്‍, ജില്ലാ വൈസ് പ്രസിഡന്‍റ് പൊന്നമ്മ ജോണ്‍സണ്‍, മണ്ഡലം പ്രസിഡന്‍റ് ചന്ദ്രന്‍ കല്ലുരുട്ടി, രാജു പുന്നക്കല്‍, ശംസുദ്ദീന്‍ ചെറുവാടി എന്നിവര്‍ സംസാരിച്ചു.
