Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15കാരിയെ പീഡിപ്പിച്ച കേസില്‍ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

text_fields
bookmark_border
15കാരിയെ പീഡിപ്പിച്ച കേസില്‍ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍
cancel

മലപ്പുറം: കൂട്ടിലങ്ങാടി സ്വദേശിനിയായ 15കാരിയെ പീഡിപ്പിച്ച കേസില്‍ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. പൂക്കോട്ടുംപാടം സ്വദേശി പരുത്തിക്കുന്നില്‍ ഷറഫുദ്ദീനാണ് (35) അറസ്റ്റിലായത്. ഇയാളെ മലപ്പുറം ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചൈല്‍ഡ് ലൈനിന്‍െറ ഹെല്‍പ്ലൈന്‍ ടോള്‍ഫ്രീ നമ്പറായ 1099ല്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കൗണ്‍സലിങ് നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ബുധനാഴ്ച വൈകീട്ട് മലപ്പുറം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. കുട്ടിയെ പല പ്രാവശ്യം പീഡനത്തിനിരയാക്കിയതായി ഇയാള്‍ സമ്മതിച്ചു. വാടകവീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെയും മാതാവിന്‍െറയും കൂടെ ഒരു വര്‍ഷത്തോളമായി ഇയാള്‍ താമസമാക്കിയിട്ട്. ഹോംനഴ്സായി ജോലിചെയ്യുന്ന മാതാവിന്‍െറ എട്ട് മക്കളില്‍ ഏഴുപേരും അനാഥാലയങ്ങളിലാണ്. പഠനത്തില്‍ പിന്നാക്കമാണെന്ന് പറഞ്ഞ് ഒരുവര്‍ഷം മുമ്പ് ഈ പെണ്‍കുട്ടിയെ വീട്ടില്‍ നിര്‍ത്തുകയായിരുന്നു.

കന്നുകാലി കച്ചവടക്കാരനായ ഷറഫുദ്ദീന്‍ ഭാര്യയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ചാണ് പെണ്‍കുട്ടിയുടെ മാതാവിന്‍െറ കൂടെ താമസമാക്കിയത്. മാതാവ് ജോലിക്ക് പോകുന്ന പകല്‍ സമയങ്ങളിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നേരത്തേ മാതാവിന്‍െറ കൂടെ താമസിച്ചിരുന്ന മറ്റൊരു ഭര്‍ത്താവ് മൂന്നുവര്‍ഷം മുമ്പ് ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കൊളത്തൂര്‍ സ്റ്റേഷനില്‍ കേസുണ്ട്. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story