Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലസ് ടു വിജയത്തില്‍ ഒരു ശതമാനം കുറവ്

text_fields
bookmark_border
പ്ലസ് ടു വിജയത്തില്‍ ഒരു ശതമാനം കുറവ്
cancel

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ളസ് ടു ഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കാന്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് യോഗത്തില്‍ ധാരണ. വിജയത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തോളം കുറവുണ്ട്. കഴിഞ്ഞ വര്‍ഷം 83.56 ശതമാനമായിരുന്നു വിജയം. ഇത്തവണയിത് 82-83 ശതമാനത്തിനിടയിലാണെന്നാണ് സൂചന.

പരീക്ഷാബോര്‍ഡ് യോഗം ഫലത്തിന് അംഗീകാരം നല്‍കി. മോഡറേഷനില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് നേരിയ വര്‍ധന അനുവദിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം 10 മാര്‍ക്കായിരുന്നു മോഡറേഷന്‍. വി.എച്ച്.എസ്.ഇ ഫലവും പ്ളസ് ടു ഫലത്തിനൊപ്പം പ്രസിദ്ധീകരിക്കും. വൊക്കേഷനല്‍ വിഷയങ്ങള്‍ക്ക് മോഡറേഷന്‍ ഉണ്ടാകില്ല. എന്നാല്‍, നോണ്‍ വൊക്കേഷനല്‍ വിഷയങ്ങള്‍ക്ക് പ്ളസ് ടുവിന് തുല്യമായ മോഡറേഷനുണ്ടാകും.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story