വര്‍ക്കല പീഡനം:പ്രതികളെ തിരിച്ചറിഞ്ഞു
text_fieldsതിരുവനന്തപുരം: വര്‍ക്കലയില്‍ നഴ്സിങ് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതികളായ മൂവര്‍സംഘത്തെ തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ്. ബുധനാഴ്ച മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് തന്നെ കാമുകനും രണ്ട് സുഹൃത്തുക്കളും ഓട്ടോയില്‍വെച്ച് ഉപദ്രവിച്ചതായി വെളിപ്പെടുത്തിയത്. വര്‍ക്കല താഴേവെട്ടൂര്‍ സ്വദേശികളായ സഫീര്‍ (24), ഷൈജു (22), റാഷിദ് (24) എന്നിവരാണ് പ്രതികളെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ടാണ് തിരുവനന്തപുരം ആനയറ ഒരുവാതില്‍കോട്ട സ്വദേശിനിയെ അയന്തി പാലത്തിനടിയില്‍നിന്ന് നാട്ടുകാര്‍ പൊലീസിന്‍െറ സഹായത്തോടെ ആശുപത്രിയിലത്തെിച്ചത്. കൃത്യത്തിനുപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഫോണിലെ മിസ്ഡ് കോള്‍ വഴിയാണ് യുവതിയും സഫീറും പരിചയത്തിലാകുന്നത്. സുജിത്ത് എന്നാണ് സഫീര്‍ പെണ്‍കുട്ടിയോട് പറഞ്ഞ പേര്. ഇയാള്‍ മുഖേനയാണ് ഓട്ടോഡ്രൈവറായ ഷൈജുവിനെയും സുഹൃത്ത് റാഷിദിനെയും പരിചയപ്പെടുന്നത്.
ചൊവ്വാഴ്ച രാവിലെ ശബരി എക്സ്പ്രസില്‍ വര്‍ക്കലയിലത്തെിയ പെണ്‍കുട്ടിയെ ഷൈജുവിനൊപ്പം ഓട്ടോയിലത്തെിയ സഫീര്‍ കൊല്ലത്തേക്ക് കൊണ്ടുപോയി. അവിടെ സിനിമ കാണാന്‍ പോയെങ്കിലും ടിക്കറ്റുകിട്ടാത്തതിനാല്‍ മടങ്ങി. തിരികെ അയന്തി ഇളപ്പിലില്‍ വിജനസ്ഥലത്ത് ഓട്ടോയില്‍വെച്ച് സഫീറും ഷൈജുവും പീഡിപ്പിച്ചതായി മജിസ്ട്രേറ്റിന് മൊഴി നല്‍കി. പിന്നീട് ഇവര്‍ വിളിച്ചുവരുത്തിയ റാഷിദും പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.