സംസ്ഥാനത്ത് സൂര്യാതപമേറ്റ് രണ്ടുമരണം
text_fieldsതിരുവനന്തപുരം: ഉഷ്ണതരംഗം (ഹീറ്റ് വേവ്) ശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് സൂര്യാതപമേറ്റ് രണ്ടുപേര്‍ കൂടി മരിച്ചു. ആലപ്പുഴ ചാരുംമൂട് കരിമുളക്കല്‍ സന്തോഷ് ഭവനത്തില്‍ രാഘവന്‍െറ മകന്‍ സന്തോഷ് (42), കോലഞ്ചേരി പാങ്കോട് കരട്ടേകുഴിവേലില്‍ കെ.പി. കുര്യാക്കോസിന്‍െറ ഭാര്യ മേരി (61) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും ശരീരം പൊള്ളലേറ്റ നിലയിലായിരുന്നു. വെല്‍ഡിങ് തൊഴിലാളിയായ സന്തോഷിനെ കോയിക്കല്‍ ചന്തയിലെ എസ്.ബി.ഐ ശാഖയുടെ പിറകിലെ കട്ടച്ചിറ തോടിന്‍െറ ഓരത്താണ് മരിച്ചനിലയില്‍ കണ്ടത്തെിയത്. ഭാര്യ: രത്നകുമാരി. മകന്‍: സെന്തില്‍കുമാര്‍. വീടിന് സമീപത്തെ പാടശേഖരത്തില്‍ പയര്‍ പൊട്ടിക്കാന്‍ പോയ മേരിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചത്തെിയപ്പോഴാണ് വീണുകിടക്കുന്നത് കണ്ടത്. പാങ്കോട് എല്‍.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപികയാണ്. മക്കള്‍: മഞ്ജു(അയര്‍ലന്‍ഡ്), റിഞ്ജു (അധ്യാപിക, മോറക്കാല സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). മരുമക്കള്‍: അനില്‍ (അയര്‍ലന്‍ഡ്), ഏലിയാസ് (ബ്രൂണെ). ഇതോടെ ഈ സീസണില്‍ സൂര്യാതപമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി. എന്നാല്‍, ഇരുവരുടെയും മരണം സൂര്യാതപം മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.