ഇടുക്കിയില്‍ അമ്ളമഴ
text_fieldsഅടിമാലി-രാജാക്കാട്: വേനല്‍മഴക്ക് കാത്തിരിക്കുമ്പോള്‍ ഇടുക്കിയിലെ കൃഷിയിടത്തില്‍ അമ്ളമഴ പെയ്തത് കര്‍ഷകരില്‍ ആശങ്ക പരത്തി. കുഞ്ചിത്തണ്ണി ദേശീയം മുത്തന്‍മുടിയിലാണ് സംഭവം. മഞ്ഞനിറത്തില്‍ കൊഴുപ്പ് രൂപത്തിലുള്ള ദ്രാവകമാണ് പെയ്തത്. ഇലകളില്‍ പറ്റിപ്പിടിച്ചവ പിന്നീട് പൊടിയായി നിലത്തുവീണു.
ദേശീയം ചിറക്കല്‍ സെന്‍സണ്‍, സഹോദരന്‍ റിന്‍സണ്‍, കുന്നുംപുറം രാജപ്പന്‍, കട്ടച്ചിറ അജയന്‍, മുണ്ടക്കല്‍ തോമസ് എന്നിവരുടെ മൂന്നര ഏക്കറോളം വരുന്ന ഭൂമിയിലാണ് അമ്ളമഴ പെയ്തത്. വ്യാഴാഴ്ച വൈകീട്ട് മുതലാണ് ഈ പ്രതിഭാസം. ഇവ പെയ്തിറങ്ങിയപ്പോള്‍ രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടായതായി ഇവിടെ താമസിക്കുന്നവര്‍ പറഞ്ഞു. പള്ളിവാസല്‍ കൃഷിഭവനില്‍നിന്നത്തെിയ ജീവനക്കാര്‍ പരിശോധിച്ചെങ്കിലും സംഭവം വ്യക്തമാകാത്തതിനാല്‍ സാമ്പ്ള്‍ ശേഖരിച്ച് ശാന്തന്‍പാറ ഐ.സി.എ.ആര്‍ കൃഷിവിജ്ഞാന കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്.
മഞ്ഞമഴ പെയ്ത കൃഷിഭൂമിയിലെ വിളകള്‍ക്ക് നാശമുണ്ടായിട്ടില്ളെന്ന് പ്രാഥമിക പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമ്ളത്തിന്‍െറ അംശമുള്ള മഞ്ഞ് പെയ്തതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. പരിശോധനഫലം കൃഷിവകുപ്പിന് ചൊവ്വാഴ്ച നല്‍കുമെന്ന് ശാന്തന്‍പാറ ഐ.സി.എ.ആര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.