പൊതു നിരീക്ഷകര്‍ തലസ്ഥാനത്തത്തെി
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനില്‍ നിന്നുള്ള പൊതുനിരീക്ഷകര്‍ തലസ്ഥാനത്തത്തെി. ടി.എന്‍. വെങ്കിടേഷ്, എസ്. നടരാജന്‍, ഡോ. ഹരി ഓം, ഡോ. എം.കെ.എസ്. സുന്ദരം എന്നിവരാണ് ജില്ലയിലെ പൊതുനിരീക്ഷകര്‍. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കഴക്കൂട്ടം മണ്ഡലങ്ങളുടെ ചുമതലയാണ് ടി.എന്‍. വെങ്കിടേഷിനുള്ളത്. തമിഴ്നാട് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്ന എസ്. നടരാജന്‍ നെടുമങ്ങാട്, വാമനപുരം, അരുവിക്കര മണ്ഡലങ്ങളുടെ നിരീക്ഷകനാണ്.
ഉത്തര്‍പ്രദേശ് കണ്‍സോളിഡേഷന്‍ കമീഷണറായ ഡോ. ഹരി ഓമിന് തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കോവളം മണ്ഡലങ്ങളുടെ ചുമതലയാണുള്ളത്. മദ്രാസ് സ്പെഷല്‍ എക്കണോമിക് സോ ഡെവലപ്മെന്‍റ് കമീഷണറായ ഡോ. എം.കെ.എസ്. സുന്ദരത്തിന് പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലാണ് ചുമതല. നാല് നിരീക്ഷരുടെയും ക്യാമ്പ് ഓഫിസ് പ്രവര്‍ത്തിക്കുന്നത് തൈക്കാട് ഗെസ്റ്റ് ഹൗസിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.