വ്യാജ സത്യവാങ്മൂലം: യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ കോടതിയെ സമീപിക്കും –എം.വി. ജയരാജന്‍
text_fields
കണ്ണൂര്‍: വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ച നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും കോടതി വിധിയുടെയും ലംഘനമാണെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം എം.വി. ജയരാജന്‍ ആരോപിച്ചു. കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയായിട്ടും തലശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.പി. അബ്ദുല്ലക്കുട്ടി കേസ് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്താത്ത സത്യവാങ്മൂലമാണ് സമര്‍പ്പിച്ചത്. അഴീക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം. ഷാജിക്ക് രണ്ട് പാന്‍കാര്‍ഡുകളുണ്ട്. ഇത് കുറ്റകരമാണ്. കൂടാതെ വിദ്യാഭ്യാസ യോഗ്യതയും തെറ്റായി രേഖപ്പെടുത്തി. ധര്‍മടം സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍ കോടതി തടവിന് ശിക്ഷിച്ച കാര്യം പോലും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
