Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിരമിക്കല്‍ പ്രായം...

വിരമിക്കല്‍ പ്രായം വര്‍ധന: സര്‍വകലാശാല, എയ്ഡഡ് കോളജ് അധ്യാപകരുടെ ഹരജി തള്ളി

text_fields
bookmark_border
വിരമിക്കല്‍ പ്രായം വര്‍ധന: സര്‍വകലാശാല, എയ്ഡഡ് കോളജ് അധ്യാപകരുടെ ഹരജി തള്ളി
cancel

കൊച്ചി: സര്‍വകലാശാലകളിലെയും അഫിലിയേറ്റഡ് എയ്ഡഡ് കോളജുകളിലെയും അധ്യാപകരുടെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കണമെന്ന ഹരജി ഹൈകോടതി തള്ളി. യു.ജി.സി ചട്ടം നിലവിലുണ്ടെങ്കിലും വിരമിക്കല്‍ പ്രായം നിശ്ചയിക്കല്‍ സംസ്ഥാന സര്‍ക്കാറിന്‍െറ നയപരമായ തീരുമാനമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍െറ ഉത്തരവ്.

യു.ജി.സി ചട്ടപ്രകാരം വിരമിക്കല്‍ പ്രായം 65 വയസ്സാണെന്നിരിക്കെ സംസ്ഥാനത്ത് എയ്ഡഡ് കോളജ് അധ്യാപകരുടേത് 56ഉം സര്‍വകലാശാലാ അധ്യാപകരുടേത് 60 വയസ്സുമാണ്. യു.ജി.സി നിര്‍ദേശിച്ച വിരമിക്കല്‍ പ്രായം സംസ്ഥാനത്തും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അധ്യാപകര്‍ കോടതിയെ സമീപിച്ചത്. യു.ജി.സി ചട്ടത്തിന് അനുസൃതമായി സര്‍വകലാശാലകള്‍ ചട്ട ഭേദഗതി വരുത്തിയോ ഇല്ലയോ എന്നത് പ്രസക്തമല്ളെന്നും യു.ജി.സി ചട്ടംതന്നെയാണ് പാലിക്കപ്പെടേണ്ടതെന്നും ഹൈകോടതിയുടെ ഫുള്‍ബെഞ്ച് ഉത്തരവ് നിലവിലുള്ള പശ്ചാത്തലത്തില്‍ വിരമിക്കല്‍ പ്രായത്തിന്‍െറ കാര്യത്തിലും ഈ വിധി നടപ്പാക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, 2010ല്‍ യു.ജി.സി നിയമം കേരളത്തില്‍ നടപ്പാക്കിയ ശേഷം ഇതേ ആവശ്യമുന്നയിച്ച് കേരളത്തിലെ കോളജ് അധ്യാപകര്‍ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും ഹരജികള്‍ തള്ളിയതായി കോടതി ചുണ്ടിക്കാട്ടി.

ജഗദീഷ് പ്രസാദ് ശര്‍മ കേസില്‍ വിരമിക്കല്‍ പ്രായവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ നയപരമായ തീരുമാനത്തിനുമേല്‍ യു.ജി.സി ചട്ടത്തിന് സ്ഥാനമില്ളെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും ഉത്തര്‍പ്രദേശിലും സര്‍വകലാശാല, കോളജ് അധ്യാപകരുടെ കാര്യത്തില്‍ അധിക തസ്തിക നിലവിലുണ്ടെന്ന് കണ്ടത്തെിയിരുന്നു. മാത്രമല്ല, വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ ഉയര്‍ന്ന തോതിലുള്ള കേരളത്തില്‍ തൊഴിലില്ലായ്മ വലിയ പ്രശ്നമാണ്.

അതിനാല്‍, പുതിയ തൊഴിലവസരങ്ങളുണ്ടാക്കേണ്ട സാഹചര്യം നിലനില്‍ക്കെ വിരമിക്കല്‍ പ്രായം കൂട്ടാനാവില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കോളജ് അധ്യാപകര്‍ക്ക് കുറഞ്ഞ വിരമിക്കല്‍ പ്രായം നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെട്ടതായതിനാല്‍ സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യത്തില്‍ നിയമമുണ്ടാക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്നത്തേതില്‍നിന്ന് ഇപ്പോഴും മാറ്റംവരാത്ത സാഹചര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കാനാവില്ളെന്ന് കോടതി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാറിന്‍െറ പ്രതിനിധികളുമായി കൂടിയാലോചിക്കുകയും സേവന-വേതന വ്യവസ്ഥ സംബന്ധിച്ച നയ രൂപവത്കരണം സംസ്ഥാന സര്‍ക്കാറിന്‍െറ അധികാരപരിധിയിലാണെന്ന് കേന്ദ്രം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്‍െറ ഈ അധികാരം ചോദ്യം ചെയ്യപ്പെടാനാവാത്തതാണെന്നിരിക്കെ അധ്യാപകരുടെ ഹരജി നിലനില്‍ക്കുന്നതല്ളെന്ന് കോടതി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high court
Next Story