Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴനിയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

text_fields
bookmark_border
പഴനിയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു
cancel

പഴനി (തമിഴ്നാട്): പഴനിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. എറണാകുളം വടക്കൻ പറവൂർ സ്വദേശി അഞ്ജു (27) ആണ് മരിച്ചത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് കുട്ടികളടക്കം 13 പേർക്ക് പരിക്കേറ്റു.

വൈകിട്ട് ഏഴു മണിയോടെ പഴനി-കൊടൈക്കനാൽ പാതയിൽ സവേരിക്കാടിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ പഴനി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലമ്പാതയിൽവെച്ച് നിയന്ത്രണംവിട്ട കാർ 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പഴനി ക്ഷേത്ര ദർശനത്തിന് ശേഷം  കൊടൈക്കനാലിലേക്ക് പോകും വഴിയായിരുന്നു സംഭവം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story