Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്‍.ഡി.എഫിന്‍െറ...

എല്‍.ഡി.എഫിന്‍െറ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

text_fields
bookmark_border
എല്‍.ഡി.എഫിന്‍െറ ആദ്യഘട്ട  സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി
cancel

തിരുവനന്തപുരം: എട്ട് സ്വതന്ത്രരും 16 വനിതകളും 58 പുതുമുഖങ്ങളും ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 124 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക എല്‍.ഡി.എഫ് പ്രഖ്യാപിച്ചു. ശേഷിക്കുന്ന 16 പേരുടെ പട്ടിക നാലുദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സി.പി.എം -90, സി.പി.ഐ -25, ജനാധിപത്യ കേരള കോണ്‍ഗ്രസ് -നാല്, കോണ്‍ഗ്രസ് (എസ്), കേരള കോണ്‍ഗ്രസ് (സ്കറിയ തോമസ്), ആര്‍.എസ്.പി (ലെനിനിസ്റ്റ്), കേരള കോണ്‍ഗ്രസ് (ബി) എന്നീ പാര്‍ട്ടികള്‍ ഒന്നുവീതം സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കോതമംഗലം, തൊടുപുഴ (സി.പി.എം), ഏറനാട്, മഞ്ചേരി (സി.പി.ഐ), അങ്കമാലി, തിരുവല്ല, കോവളം, വടകര, ചിറ്റൂര്‍ (ജനതാദള്‍ -എസ്)ഏലത്തൂര്‍, കോട്ടക്കല്‍, പാലാ, കുട്ടനാട് (എന്‍.സി.പി), കാസര്‍കോട്, വള്ളിക്കുന്ന് (ഐ.എന്‍.എല്‍), ചവറ (സി.എം.പി) എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇനി നിശ്ചയിക്കാനുള്ളത്.

മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദന്‍, ധര്‍മടത്ത് പിണറായി വിജയന്‍, നെടുമങ്ങാട്ട് സി. ദിവാകരന്‍, തരൂരില്‍ എ.കെ. ബാലന്‍, കല്‍പ്പറ്റയില്‍ സി.കെ. ശശീന്ദ്രന്‍, മട്ടന്നൂരില്‍ ഇ.പി. ജയരാജന്‍, ആലപ്പുഴയില്‍ ടി.എം. തോമസ് ഐസക്, അമ്പലപ്പുഴയില്‍ ജി. സുധാകരന്‍, ഉടുമ്പന്‍ചോലയില്‍ എം.എം. മണി, ഇടുക്കിയില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ്, കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പട്ടികയിലെ പ്രമുഖര്‍. പേരാവൂരില്‍ പരിഗണിച്ച കെ.കെ. ഷൈലജയെ കൂത്തുപറമ്പിലേക്ക് മാറ്റി. ചലച്ചിത്ര നടന്‍ മുകേഷ് കൊല്ലത്തും മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജ് ആറന്മുളയിലും സി.പി.എം ചിഹ്നത്തില്‍ മത്സരിക്കും. അതേസമയം, മാധ്യമ പ്രവര്‍ത്തകനായ എം.വി. നികേഷ്കുമാര്‍ അഴീക്കോട് സി.പി.എം സ്വതന്ത്രനാണ്. 2011ല്‍ യു.ഡി.എഫില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (ബി)യിലെ കെ.ബി. ഗണേഷ്കുമാര്‍ ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പത്തനാപുരത്ത് മത്സരിക്കും. നികേഷിനെതിരായ കേസ് ആരോപണങ്ങള്‍ തള്ളിയ വൈക്കം വിശ്വന്‍, പി.സി. ജോര്‍ജിനും ജെ.എസ്.എസിനും സീറ്റ് നിഷേധിച്ചത് ന്യായീകരിച്ചു.

കെ.കെ ശൈലജ (കുത്തുപറമ്പ്), ജെ. മേഴ്സികുട്ടിയമ്മ (കുണ്ടറ), കെ.കെ ലതിക (കുറ്റ്യാടി), ടി.എന്‍ സീമ (വട്ടിയൂര്‍കാവ്), അഡ്വ. അയിഷപോറ്റി (കൊട്ടാരക്കര), കെ.പി സുമതി (മലപ്പുറം), സുബൈദ ഇസഹാഖ് (തൃത്താല), മേരി ജോസഫ് (വടക്കാഞ്ചേരി), രുഗ്മിണി സുബ്രഹ്മണ്യന്‍ (സുല്‍ത്താന്‍ ബത്തേരി), ഷിജി ശിവജി (കുന്നത്തുനാട്), അഡ്വ. യു. പ്രതിഭ ഹരി (കായംകുളം), വീണ ജോര്‍ജ് (ആറന്മുള) എന്നിവരാണ് വനിതാ സ്ഥാനാര്‍ഥികള്‍.

മലപ്പുറം ജില്ലയിലാണ് കൂടുതല്‍ സ്വതന്ത്രരെ മല്‍സരിപ്പിക്കുന്നത്. കെ.ടി ജലീല്‍ (തവനൂര്‍), കെ.പി ബീരാന്‍ കുട്ടി (കൊണ്ടോട്ടി), പി.വി അന്‍വര്‍ (നിലമ്പൂര്‍), വി. അബ്ദുറഹ്മാന്‍ (താനൂര്‍), പി. അബ്ദുള്‍ ഗഫൂര്‍ (തിരൂര്‍), എം.വി നികേഷ് കുമാര്‍ (അഴീക്കോട്), മുകേഷ് (കൊല്ലം), ഡോ. സെബാസ്റ്റ്യന്‍ പോള്‍ (തൃക്കാക്കര), പി.ടി.എ റഹീം (കുന്ദമംഗലം), കാരാട്ട് അബ്ദുള്‍ റസാഖ് (കൊടുവള്ളി), വീണ ജോര്‍ജ് (ആറന്‍മുള) എന്നിവരാണ് സി.പി.എം സ്വതന്ത്രര്‍.

ഇടതു മുന്നണിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക

സി.പി.എം

മഞ്ചേശ്വരം -സി.എച്ച്. കുഞ്ഞമ്പു
ഉദുമ -കെ. കുഞ്ഞിരാമന്‍
തൃക്കരിപ്പൂര്‍ -എം. രാജഗോപാലന്‍
പയ്യന്നൂര്‍ -സി. കൃഷ്ണന്‍
തളിപ്പറമ്പ് -ജയിംസ് മാത്യു
കല്യാശ്ശേരി -ടി.വി. രാജേഷ്
ധര്‍മടം -പിണറായി വിജയന്‍
മട്ടന്നൂര്‍ -ഇ.പി. ജയരാജന്‍
കൂത്തുപറമ്പ് -കെ.കെ. ശൈലജ
പേരാവൂര്‍ -ബിനോയ് കുര്യന്‍
തലശ്ശേരി -എ.എന്‍. ഷംസീര്‍
മാനന്തവാടി -ഒ.ആര്‍. കേളു
ബത്തേരി -രുഗ്മിണി സുബ്രഹ്മണ്യന്‍
കല്‍പ്പറ്റ -സി.കെ. ശശീന്ദ്രന്‍
കുറ്റ്യാടി -കെ.കെ. ലതിക
പേരാമ്പ്ര-ടി.പി. രാമകൃഷ്ണന്‍
ബാലുശ്ശേരി -പുരുഷന്‍ കടലുണ്ടി
കൊയിലാണ്ടി -കെ. ദാസന്‍
കോഴിക്കോട് നോര്‍ത് -എ. പ്രദീപ്കുമാര്‍
ബേപ്പൂര്‍ -വി.കെ.സി. മമ്മദ്കോയ
തിരുവമ്പാടി -ജോര്‍ജ് എം. തോമസ്
മലപ്പുറം -അഡ്വ. കെ.പി. സുമതി
വേങ്ങര -അഡ്വ. പി.പി. ബഷീര്‍
വണ്ടൂര്‍ -കെ. നിഷാന്ത്
പെരിന്തല്‍മണ്ണ -വി. ശശികുമാര്‍
മങ്കട -അഡ്വ. റഷീദലി
പൊന്നാനി -പി. ശ്രീരാമകൃഷ്ണന്‍
തൃത്താല -സുബൈദ ഇസ്ഹാക്ക്
തരൂര്‍ -എ.കെ. ബാലന്‍
ആലത്തൂര്‍ -കെ.ഡി. പ്രസേനന്‍
നെന്മാറ -കെ. ബാബു
ഷൊര്‍ണൂര്‍ -പി.കെ. ശശി
ഒറ്റപ്പാലം -പി. ഉണ്ണി
കോങ്ങാട് -കെ.വി. വിജയദാസ്
പാലക്കാട്- എന്‍.എന്‍. കൃഷ്ണദാസ്
മലമ്പുഴ -വി.എസ്. അച്യുതാനന്ദന്‍
കുന്ദംകുളം -എ.സി. മൊയ്തീന്‍
ചേലക്കര -യു.ആര്‍. പ്രദീപ്
മണലൂര്‍ -മുരളി പെരുനെല്ലി
ഗുരുവായൂര്‍ -കെ.വി. അബ്ദുല്‍ ഖാദര്‍
പുതുക്കാട് -പ്രഫ. സി. രവീന്ദ്രനാഥ്
ഇരിങ്ങാലക്കുട -പ്രഫ. കെ.യു. അരുണന്‍
ചാലക്കുടി -ബി.ഡി. ദേവസി
വടക്കാഞ്ചേരി- മേരി തോമസ്
ആലുവ -വി. സലീം
പെരുമ്പാവൂര്‍ -സാജു പോള്‍
കുന്നത്തുനാട് -അഡ്വ. ഷിജി ശിവജി
വൈപ്പിന്‍ -എസ്. ശര്‍മ
കളമശ്ശേരി- എ.എം. യൂസഫ്
എറണാകുളം -അഡ്വ. എം. അനില്‍കുമാര്‍
കൊച്ചി -കെ.ജെ. മാക്സി
തൃക്കാക്കര -ഡോ. സെബാസ്റ്റ്യന്‍ പോള്‍
തൃപ്പൂണിത്തുറ -എം. സ്വരാജ്
പിറവം -എം.ജെ. ജേക്കബ്
ദേവികുളം -എസ്. രാജേന്ദ്രന്‍
ഉടുമ്പന്‍ചോല -എം.എം. മണി
ഏറ്റുമാനൂര്‍ -കെ. സുരേഷ്കുറുപ്പ്
കോട്ടയം -അഡ്വ. റെജി സക്കറിയ
പുതുപ്പള്ളി -ജെയ്ക്ക് പി. തോമസ്
അരൂര്‍ -എ.എം. ആരിഫ്
ആലപ്പുഴ -ടി.എം. തോമസ് ഐസക്
അമ്പലപ്പുഴ -ജി. സുധാകരന്‍
കായംകുളം -അഡ്വ. പ്രതിഭാ ഹരി
ചെങ്ങന്നൂര്‍ -അഡ്വ. രാമചന്ദ്രന്‍നായര്‍
മാവേലിക്കര -ആര്‍. രാജേഷ്
റാന്നി -രാജു എബ്രഹാം
ആറന്മുള -വീണാ ജോര്‍ജ്
കോന്നി -ആര്‍. സനല്‍കുമാര്‍
കൊട്ടാരക്കര -ഐഷാ പോറ്റി
കുണ്ടറ -ജെ. മേഴ്സിക്കുട്ടിയമ്മ
ഇരവിപുരം -എം. നൗഷാദ്
കൊല്ലം -മുകേഷ്
വര്‍ക്കല -അഡ്വ. വി. ജോയി
ആറ്റിങ്ങല്‍ -അഡ്വ. ബി. സത്യന്‍
വാമനപുരം -അഡ്വ. ഡി.കെ. മുരളി
കഴക്കൂട്ടം -കടകംപള്ളി സുരേന്ദ്രന്‍
വട്ടിയൂര്‍ക്കാവ് -ഡോ. ടി.എന്‍. സീമ
നേമം -വി. ശിവന്‍കുട്ടി
കാട്ടാക്കട -അഡ്വ. ഐ.ബി. സതീഷ്
അരുവിക്കര -അഡ്വ. എ.എ. റഷീദ്
നെയ്യാറ്റിന്‍കര -കെ. ആന്‍സലന്‍
പാറശ്ശാല -സി.കെ. ഹരീന്ദ്രന്‍

സി.പി.എം സ്വത.

അഴീക്കോട് -എം.വി. നികേഷ്കുമാര്‍
കുന്ദമംഗലം -പി.ടി.എ. റഹീം
കൊടുവള്ളി -കാരാട്ട് റസാഖ്
കൊണ്ടോട്ടി -കെ.പി. ബീരാന്‍കുട്ടി
താനൂര്‍ -വി. അബ്ദുല്‍ റഹ്മാന്‍
തിരൂര്‍ -ഗഫൂര്‍ പി. ലിലിസ്
നിലമ്പൂര്‍ -പി.വി. അന്‍വര്‍
തവനൂര്‍ -കെ.ടി. ജലീല്‍

സി.പി.ഐ

കാഞ്ഞങ്ങാട് -ഇ. ചന്ദ്രശേഖരന്‍
ഇരിക്കൂര്‍ -കെ.ടി. ജോസ്
നാദാപുരം -ഇ.കെ. വിജയന്‍
തിരൂരങ്ങാടി -നിയാസ് പുളിയ്ക്കലത്ത്
മണ്ണാര്‍ക്കാട് -കെ.പി. സുരേഷ് രാജ്
പട്ടാമ്പി -മുഹമ്മദ് മൊഹസിന്‍
തൃശൂര്‍ -അഡ്വ. വി.എസ്. സുനില്‍കുമാര്‍
നാട്ടിക -ഗീതാ ഗോപി
ഒല്ലൂര്‍ -അഡ്വ. കെ. രാജന്‍
കയ്പമംഗലം -ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
കൊടുങ്ങല്ലൂര്‍ -വി.ആര്‍. സുനില്‍കുമാര്‍
പറവൂര്‍ -ശാരദാ മോഹന്‍
മൂവാറ്റുപുഴ -എല്‍ദോ എബ്രഹാം
പീരുമേട് -ഇ.എസ്. ബിജിമോള്‍
വൈക്കം -സി.കെ. ആശ
കാഞ്ഞിരപ്പള്ളി -അഡ്വ. വി.ബി. ബിനു
ചേര്‍ത്തല -പി. തിലോത്തമന്‍
ഹരിപ്പാട് -പി. പ്രസാദ്
അടൂര്‍ -ചിറ്റയം ഗോപകുമാര്‍
കരുനാഗപ്പള്ളി -ആര്‍. രാമചന്ദ്രന്‍
ചാത്തന്നൂര്‍ -ജി.എസ്. ജയലാല്‍
ചടയമംഗലം -മുല്ലക്കര രത്നാകരന്‍
പുനലൂര്‍ -അഡ്വ. കെ. രാജു
ചിറയിന്‍കീഴ് -വി. ശശി
നെടുമങ്ങാട് -സി. ദിവാകരന്‍

കോണ്‍ഗ്രസ് (എസ്)

കണ്ണൂര്‍ - രാമചന്ദ്രന്‍ കടന്നപ്പള്ളി

കേരള കോ. (സ്കറിയ)

കടുത്തുരുത്തി -സ്കറിയാ തോമസ്

ഐ.എന്‍.എല്‍
കോഴിക്കോട് സൗത് -പ്രഫ. എ.പി. അബ്ദുല്‍ വഹാബ്

ജനാധിപത്യ കേരള കോണ്‍.
ഇടുക്കി -കെ. ഫ്രാന്‍സിസ് ജോര്‍ജ്
തിരുവനന്തപുരം -അഡ്വ. ആന്‍റണി രാജു
ചങ്ങനാശ്ശേരി -ഡോ. കെ.സി. ജോസഫ്
പൂഞ്ഞാര്‍ -പി.സി. ജോസഫ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#election keralaldf
Next Story