Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം വഞ്ചിച്ചു; ബി.ജെ.പി ക്ഷണം സ്വാഗതം ചെയ്യുന്നു -ഗൗരിയമ്മ

text_fields
bookmark_border
സി.പി.എം വഞ്ചിച്ചു; ബി.ജെ.പി ക്ഷണം സ്വാഗതം ചെയ്യുന്നു -ഗൗരിയമ്മ
cancel

ആലപ്പുഴ: സി.പി.എം വഞ്ചിച്ചുവെന്ന് ജെ.എസ്.എസ് നേതാവ് കെ.ആർ ഗൗരിയമ്മ. ബി.ജെ.പിയുടെ ക്ഷണം സ്വാഗതം ചെയ്യുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണർത്തി ഊണില്ലെന്ന് പറയുന്നത് പോലെയാണിത്. എത്രവലിയ പാർട്ടിയായാലും വഞ്ചന തെറ്റ് തന്നെയാണ്. സി.പി.എം കെട്ടിപ്പടുക്കുന്നതിൽ തന്‍റെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല. പാർട്ടിയെ അവഗണിച്ചതിലുള്ള പ്രതിഷേധം കോടിയേരി ബാലകൃഷ്ണനെ എഴുതി അറിയിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു.

ബി.ജെ.പിയുടെ വർഗീയതയെയാണ് താൻ എതിർക്കുന്നത്. ബി.ജെ.പിയുമായുള്ള ബന്ധത്തെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും ഗൗരിയമ്മ കൂട്ടിച്ചേർത്തു.

ആലപ്പുഴയിലെ ജെ.എസ്.എസ് സെന്‍ററിൽ നടന്ന യോഗത്തിൽ സ്ഥാനാർഥികളെ നോക്കി വോട്ട് ചെയ്യാൻ ഗൗരിയമ്മ ആഹ്വാനം ചെയ്തു. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി ജെ.എസ്.എസ് സംസ്ഥാന സമിതി ഏപ്രിൽ ഒമ്പതിന് ചേരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story