Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിലപാടിൽ മാറ്റം വരുത്തില്ലെന്ന് സുധീരൻ

text_fields
bookmark_border
നിലപാടിൽ മാറ്റം വരുത്തില്ലെന്ന് സുധീരൻ
cancel

ന്യൂഡൽഹി: നിലപാടിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ചർച്ചക്കിടെ മുഖ്യമന്ത്രിയുമായി പ്രശ്നങ്ങൾ നിലനിൽക്കുന്നവെന്ന വാർത്തകൾക്കിടെയായിരുന്നു സുധീരന്‍റെ പ്രതികരണം.

മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അമിതമായ തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും ഉണ്ടാകാറുള്ളതു പോലുള്ള മിതമായ പ്രശ്നങ്ങളുണ്ടെങ്കിലും അതിൽ അസാധാരണമായി ഒന്നുമില്ല. മറ്റ് നേതാക്കളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഘട്ടം ഘട്ടമായി സ്ഥാനാർഥികളുടെ മുഴുവൻ പേരും പ്രഖ്യാപിക്കുമെന്നും സുധീരൻ പറഞ്ഞു.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി സുധീരൻ നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ സ്ഥിതിഗതികൾ  അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്ന്  സുധീരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story