അന്‍വറിന്‍െറ സ്ഥാനാര്‍ഥിത്വം; സി.പി.എമ്മില്‍ നിന്ന് രാജി
text_fieldsഎടക്കര: നിലമ്പൂരില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പി.വി. അന്‍വറിനെ നിര്‍ത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മില്‍നിന്ന് രാജി. ചുങ്കത്തറ ലോക്കല്‍ കമ്മിറ്റിയിലെ ഒമ്പത് അംഗങ്ങളും 12 ബ്രാഞ്ച് കമ്മിറ്റികളുമാണ് രാജിവെച്ചതായി വിവരമുള്ളത്. ചൊവ്വാഴ്ച വൈകീട്ട് നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ശേഷം ചുങ്കത്തറ ലോക്കല്‍ കമ്മിറ്റി ഓഫിസിലേക്ക് എത്തിയ ഏരിയാ സെന്‍റര്‍ അംഗത്തെയും ലോക്കല്‍ സെക്രട്ടറിയെയും അകത്തേക്ക് കടക്കാന്‍ സമ്മതിക്കാതെ പ്രവര്‍ത്തകര്‍ വാതില്‍ പൂട്ടിയിട്ടു. നിലമ്പൂരില്‍ സ്ഥാനാര്‍ഥിയായി പി.വി. അന്‍വറിനെ നിശ്ചയിച്ചതറിഞ്ഞ് ചൊവ്വാഴ്ച ഉച്ച മുതല്‍തന്നെ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും എടക്കരയിലെ പാര്‍ട്ടി ഓഫിസിലത്തെിയിരുന്നു. തുടര്‍ന്ന് വൈകീട്ട് ആറോടെ ഓഫിസ് പരിസരത്തുനിന്ന് പ്രകടനമായി പുറപ്പെട്ടു.
അതേസമയം, പ്രതിഷേധം അറിയിക്കാനത്തെിയ ഏതാനും പേര്‍ പ്രകടനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് ചുങ്കത്തറയിലെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. പ്രകടനത്തിന് ശേഷമാണ് ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ എട്ടുപേര്‍ രാജിവെച്ചത്. ചുങ്കത്തറ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വി.ജി. ജോസ്, എം.എം. ജോസ്, എ. ജയരാജന്‍, പി.ടി. സക്കീര്‍ ഹുസൈന്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. ഓമന, മുന്‍ പഞ്ചായത്തംഗം എം.യു. ഷാജി, മുന്‍ ഏരിയാ കമ്മിറ്റിയംഗം കൂടിയായ എം. കുസുമകുമാരി, ദേവരാജന്‍, പി.വി. രവി എന്നിവരാണ് രാജിവെച്ചത്.
ഇവര്‍ക്കൊപ്പം എരുമമുണ്ട, കൈപ്പിനി, പൂക്കോട്ടുമണ്ണ, കാട്ടിച്ചിറ, പുലിമുണ്ട, കോട്ടേപ്പാടം, കാട്ടിലപാട്ടം, കൊന്നമണ്ണ, മുട്ടിക്കടവ്, പള്ളിക്കുത്ത്, വെള്ളാരംകുന്ന്, മണലി ബ്രാഞ്ച് കമ്മിറ്റികളിലെ അംഗങ്ങളും രാജിവെക്കുകയായിരുന്നു. രാജിവെച്ച പലരെയും പിന്തിരിപ്പിക്കാന്‍ നേതാക്കളില്‍ ചിലര്‍ ബന്ധപ്പെട്ടതായും അറിയുന്നു. തുടര്‍ന്ന് വൈകീട്ട് ചുങ്കത്തറ ലോക്കല്‍ കമ്മിറ്റി ഓഫിസിലേക്ക് എത്തിയ ഏരിയാ സെന്‍റര്‍ അംഗങ്ങളായ രണ്ടുപേരെ അകത്ത് പ്രവേശിക്കാനയക്കാതെ പ്രവര്‍ത്തകര്‍ ഓഫിസ് പൂട്ടിയിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
