അഭിഭാഷകരുടെ ഡ്രസ് കോഡ് മാറ്റം: സിംഗ്ള്‍ ബെഞ്ച്ഉത്തരവിനെതിരെ അപ്പീല്‍
text_fieldsകൊച്ചി: അഭിഭാഷകരുടെ ഡ്രസ് കോഡ് മാറ്റണമെന്ന ഹരജി തള്ളിയ സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ കാലാവസ്ഥയായിരിക്കെ അനുയോജ്യമല്ലാത്ത ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നത് അനീതിയാണെന്നത് വിലയിരുത്താതെയാണ് സിംഗ്ള്‍ ബെഞ്ച് ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ ഡോ. വിന്‍സന്‍റ് പാനിക്കുളങ്ങരയുടെ അപ്പീല്‍ ഹരജി.
ഇതേ ആവശ്യമുന്നയിച്ച് നല്‍കിയ ഹരജിയാണ് നേരത്തേ സിംഗ്ള്‍ ബെഞ്ച് തള്ളിയത്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഹൈകോടതി ചട്ടവും അനുസരിച്ചാണ് അഭിഭാഷകര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കിയതെന്നും ഇത് ചോദ്യം ചെയ്യാനാകില്ളെന്നും വ്യക്തമാക്കിയാണ് സിംഗ്ള്‍ ബെഞ്ച് ഹരജി തള്ളിയത്.
അഭിഭാഷകരുടെ ഡ്രസ് കോഡ് കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമല്ളെന്നാണ് അപ്പീല്‍ ഹരജിയിലെ വാദം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
