ഹജ്ജ്: അവസരം ലഭിച്ചവരില്‍ കൂടുതല്‍ പേര്‍ സ്ത്രീകള്‍
text_fieldsകരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇത്തവണ ഹജ്ജിന് പോകാന്‍ അവസരം ലഭിച്ചവരില്‍ കൂടുതലും സ്ത്രീകള്‍. 5186 സ്ത്രീകള്‍ക്കും 4765 പുരുഷന്മാര്‍ക്കും എട്ട് കുട്ടികള്‍ക്കുമാണ് ഹജ്ജിന് ഇതുവരെ അവസരം ലഭിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകളിലാണ് വനിതാ തീര്‍ഥാടകര്‍ കൂടുതലുള്ളത്.
കോഴിക്കോട് ജില്ലയില്‍ 1724 സ്ത്രീകള്‍ക്കും 1140 പുരുഷന്മാര്‍ക്കുമാണ് അവസരം ലഭിച്ചത്. മലപ്പുറം ജില്ലയില്‍ 1140 സ്ത്രീകളും 1136 പുരുഷന്മാര്‍ക്കും അവസരം ലഭിച്ചു. ജില്ല, അവസരം ലഭിച്ച പുരുഷന്‍, സ്ത്രീ എന്ന ക്രമത്തില്‍: വയനാട് -138, 177. കണ്ണൂര്‍ -584, 632. കാസര്‍കോട് -422, 466. തിരുവനന്തപുരം -93, 82. കൊല്ലം -112, 103. പത്തനംതിട്ട -19, 17. കോട്ടയം -93, 87. ഇടുക്കി -48, 44. തൃശൂര്‍ -76, 62. പാലക്കാട് -210, 182. ആലപ്പുഴ -64, 64.
