ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ അവസാനിച്ചു; മൂല്യനിര്‍ണയം നാലുമുതല്‍
text_fieldsതിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ അവസാനിച്ചു. മാര്‍ച്ച് ഒമ്പതിനാണ് പരീക്ഷകള്‍ തുടങ്ങിയത്. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം 66 കേന്ദ്രങ്ങളില്‍ ഏപ്രില്‍ നാലിന് തുടങ്ങും. ഇത് രണ്ടാഴ്ച നീളും. ഉത്തരസൂചിക തയാറാക്കാനുള്ള സ്കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ അടുത്ത വെള്ളി, ശനി ദിവസങ്ങളില്‍ എറണാകുളം സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ നടക്കും.
മൂല്യനിര്‍ണയത്തിനുമുമ്പായി ഉത്തരസൂചികകള്‍ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ഏപ്രില്‍ രണ്ടിന് വൈകീട്ടോടെ ഇവ ലഭ്യമാക്കും. ഓരോ വിഷയത്തിനും ജില്ലകളില്‍നിന്ന് രണ്ടുപേര്‍ വീതം ആകെ 28 അധ്യാപകര്‍ ചേര്‍ന്നാകും ഉത്തരസൂചിക തയാറാക്കുക. വിവിധ പരീക്ഷകളുടെ ചില ചോദ്യങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികള്‍ എസ്.സി.ഇ.ആര്‍.ടിയിലെ വിഷയ വിദഗ്ധരെ ഉപയോഗിച്ച് പരീക്ഷാ ബോര്‍ഡ് പരിശോധിച്ചെങ്കിലും കുഴപ്പമില്ളെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. അതിനാല്‍ ഈ ചോദ്യങ്ങളുടെ കാര്യത്തില്‍ മൂല്യനിര്‍ണയ വേളയില്‍ പ്രത്യേക പരിഗണനയുണ്ടാവില്ല.
66 മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍നിന്നുള്ള മാര്‍ക്കുകള്‍ 26 കേന്ദ്രങ്ങളില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്‍െറ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യും. 25000 അധ്യാപകരെയാണ് മൂല്യനിര്‍ണയത്തിനായി നിയോഗിക്കുന്നത്. മേയ് നാലിനകം ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം. 9.33 ലക്ഷം വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 472307 പേര്‍ പ്ളസ് വണ്‍ പരീക്ഷയും 460743 പേര്‍ പ്ളസ് ടു പരീക്ഷയും എഴുതി.
ഏപ്രില്‍ അഞ്ചിന് എട്ട് കേന്ദ്രങ്ങളില്‍ വി.എച്ച്.എസ്.ഇ മൂല്യനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങുമെന്ന് ഡയറക്ടര്‍ കെ.പി. നൗഫല്‍ അറിയിച്ചു. 2000ത്തിലധികം അധ്യാപകര്‍ പങ്കെടുക്കും. മേയ് അഞ്ചിനകം ഹയര്‍സെക്കന്‍ഡറി ഫലത്തിനൊപ്പം വി.എച്ച്.എസ്.ഇ ഫലവും പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
