പാമോലിൻ കേസിൽ വിചാരണ തുടങ്ങി; ടി.എച്ച് മുസ്തഫക്ക് വിമർശം
text_fieldsതൃശൂർ: പാമോലിൻ കേസിന്‍റെ വിചാരണ തൃശൂർ വിജിലൻസ് കോടതിയിൽ തുടങ്ങി. വിചാരണക്ക് ഹാജരാകാതിരുന്ന മുൻഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫയെ കോടതി വിമർശിച്ചു. മുസ്തഫക്ക് വാറണ്ടയക്കേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ആരോഗ്യസ്ഥിതി മോശമായതിനാലാണ് ഹാജരാകൻ കഴിയാത്തതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നടപടിയിൽ നിന്ന് കോടതി പിന്മാറിയത്.
കേസിൽ തെളിവില്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നുമാണ് പ്രതികളോരോരുത്തരും പറയുന്നത്. കേസിലെ 23ാംസാക്ഷിയും ഇത് തന്നെയാണ് പറയുന്നത്. പിന്നെങ്ങനെയാണ് കേസ വന്നത്? കോടതി ചോദിച്ചു.
കേസിലെ നാലാം പ്രതിയും മുൻ ചീഫ് സെക്രട്ടറിയുമായ ജിജി തോംസൺ ഹാജരായിരുന്നു. മുൻസെക്രട്ടറിമാരായിരുന്ന ആർ.രാമചന്ദ്രൻ നായർ, എം.കെ.കെ. നായർ എന്നിവർക്കെതിരെ സി.എ.ജി പരാമർശമുണ്ടായിരുന്നതിനെ തുടർന്നാണ് കേസുണ്ടായതെന്നും ജിജി തോംസന്‍റെ അനുഭവത്തെ ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. ജിജി തോംസൺ വിഷമിക്കേണ്ടതില്ലെന്നും ഇവർക്ക് പിൻഗാമികളുണ്ടെന്നും തമാശരൂപേണ കോടതി ഓർമിപ്പിച്ചു.
കേസ് തുടർന്ന് പരിഗണിക്കുന്നത് മെയ് 30ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
