Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ സാധ്യതയുള്ള സീറ്റ് നൽകിയില്ല; പ്രതിഷേധവുമായി സുരേന്ദ്രൻ പിള്ള

text_fields
bookmark_border
വിജയ സാധ്യതയുള്ള സീറ്റ് നൽകിയില്ല; പ്രതിഷേധവുമായി സുരേന്ദ്രൻ പിള്ള
cancel

തിരുവനന്തപുരം: സീറ്റ് വിഭജനത്തില്‍ പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസ് നേതാവ് വി. സുരേന്ദ്രൻ പിള്ള. കേരളാ കോണ്‍ഗ്രസില്‍നിന്നും തിരുവനന്തപുരം സീറ്റ് എടുത്തതില്‍ പരാതിയില്ല, എന്നാല്‍ വിജയ സാധ്യതയുള്ള സീറ്റ് നല്‍കായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സീറ്റിന് പകരം നൽകിയ കടുത്തുരുത്തി സീറ്റ് തീരെ വിജയസാധ്യതയില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

പാര്‍ട്ടി ചെയര്‍മാനെങ്കിലും വിജയ സാധ്യതയുള്ള സീറ്റ് നല്‍കാമായിരുന്നു. കടുത്തുരുത്തി വിജയസാധ്യത കുറഞ്ഞ സീറ്റാണെന്ന് ഇടതുപക്ഷം തന്നെ വിലയിരുത്തിയിട്ടുണ്ട്. വിജയസാധ്യതയുള്ള സീറ്റ് നല്‍കേണ്ടത് ഇടതുപക്ഷത്തിന്‍റെ ഉത്തരവാദിത്വമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് എടുത്തതിലുള്ള പ്രതിഷേധം കഴിഞ്ഞദിവസം മുന്നണി യോഗത്തിൽ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. കടുത്തുരുത്തി സീറ്റിൽ മത്സരിക്കേണ്ടി വരുന്നത് പാർട്ടിയെ സംബന്ധിച്ചടത്തോളം പ്രയാസമുള്ള കാര്യമാണ്. തിരുവനന്തപുരം സീറ്റിൽ എൽ.ഡി.എഫ് വിജയിക്കുമെന്ന കാര്യം താൻ ഉറപ്പ് നൽകുന്നുവെന്നും -സുരേന്ദ്രൻ പിള്ള പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story