സി.പി.എം പ്രവര്‍ത്തകരുടെ കൊലപാതകം; അഞ്ച് ആര്‍.എസ്.എസുകാര്‍ കുറ്റക്കാര്‍
text_fields
പാലക്കാട്: മലമ്പുഴ നിയമസഭാ മണ്ഡലത്തില്‍ കോളിളക്കം സൃഷ്ടിച്ച ഇരട്ടക്കൊലപാതക കേസില്‍ ആര്‍.എസ്.എസുകാരായ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് പാലക്കാട് സെക്കന്‍ഡ് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി സുരേഷ്കുമാര്‍ പോള്‍ വിധിച്ചു. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. മലമ്പുഴക്കടുത്ത് കടുക്കാംകുന്നത്ത് സഹോദരപുത്രന്മാരായ രണ്ട് സി.പി.എം പ്രവര്‍ത്തകരെ പ്രതികള്‍ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കടുക്കാംകുന്നം സ്വദേശികളും സി.പി.എം ബ്രാഞ്ചംഗങ്ങളുമായിരുന്ന കടുക്കാംകുന്നം കുപ്പച്ചിമാരാപ്പുര അപ്പുക്കുട്ടന്‍െറ മകന്‍ ഗോപാലകൃഷ്ണന്‍ (45), അപ്പുക്കുട്ടന്‍െറ സഹോദരന്‍ ദാമോദരന്‍െറ മകന്‍ രവീന്ദ്രന്‍ (36) എന്നിവരാണ് കൊല്ലപ്പെട്ടത്. 2007 ഒക്ടോബര്‍ 29 ന് വൈകീട്ട് ആറരക്കായിരുന്നു സംഭവം.
ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കടുക്കാംകുന്നം പാറയില്‍ ഹൗസില്‍ മണികണ്ഠന്‍ (34), കടുക്കാംകുന്നം പാഞ്ഞിക്കര ഹൗസില്‍ രാജേഷ് എന്ന കുട്ടായി (33), കടുക്കാംകുന്നം നമ്പന്‍പുരം വീട്ടില്‍ മുരുകദാസ് (35), കടുക്കാംകുന്നം പാറയില്‍ ഹൗസില്‍ സുരേഷ് എന്ന ഉഡേഷ് (38), മലമ്പുഴ എസ്.കെ. നഗര്‍ പുഴയ്ക്കല്‍വീട്ടില്‍ ഗിരീഷ് എന്ന പൗലോസ് (34) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടത്തെിയത്. ആകെയുള്ള ഏഴ് പ്രതികളില്‍ ആറാംപ്രതി കടുക്കാംകുന്നം സ്വദേശി സുരേഷ് എന്ന കൊമ്പന്‍ സുരേഷ് (30) നാലാം പ്രതി വത്സകുമാര്‍ (50) എന്നിവരെ കുറ്റക്കാരല്ളെന്നുകണ്ട് വെറുതെ വിട്ടു.
സുഹൃത്തിന്‍െറ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഗോപാലകൃഷ്ണനേയും രവീന്ദ്രനേയും കൊലപ്പെടുത്തുകയായിരുന്നു. ഹേമാംബിക സി.ഐയായിരുന്ന പി. വാഹിദാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ വിനോദ് കെ. കയനാട്ട് ഹാജരായി. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. ശ്രീധരന്‍പിള്ളയാണ് പ്രതിഭാഗത്തിനുവേണ്ടി ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
