മലയാളിവൈദികനെ വധിച്ചതായി സ്ഥിരീകരണമില്ല –കേന്ദ്രം
text_fieldsന്യൂഡല്‍ഹി: യമനില്‍ കഴിഞ്ഞമാസം തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിനെ ഭീകരര്‍ വധിച്ചുവെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും, ഇതിനൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ളെന്ന് വിദേശകാര്യമന്ത്രാലയം വെളിപ്പെടുത്തി. യമനില്‍ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന അനാഥകേന്ദ്രം ഇസ്ലാമിക് സ്റ്റേറ്റ് ആക്രമിച്ചതിനുശേഷമാണ് ഫാ. ടോമിനെ കാണാതായത്. ദു$ഖവെള്ളിയാഴ്ച ദിനത്തില്‍ വൈദികനെ ഭീകരര്‍ വധിച്ചുവെന്നാണ് ഊഹാപോഹം പ്രചരിച്ചത്. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്ന് ഇതേക്കുറിച്ച് പ്രതികരിച്ച വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. യമനില്‍നിന്ന് ഏറ്റവും പെട്ടെന്ന് പുറത്തുകടക്കണമെന്ന് നേരത്തേതന്നെ സര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
